കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തി കാണാതായ സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. എന്നാൽ മരണകാരണമെന്തെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ട നിലയിലാണ്. അസ്ഥികൾ ഒടിഞ്ഞിട്ടില്ല. മരണകാരണം വ്യക്തമാകാനായി മൃതദേഹഭാഗങ്ങൾ വിശദമായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു. മൃതദേഹം ആരുടേതാണെന്ന് വ്യക്തമാക്കാനായി ഡിഎൻഎ പരിശോധന ആവശ്യമാണ്. സൂരജ് ലാമയുടേത് തന്നെയാണോ മൃതദേഹം എന്നുറപ്പിക്കാൻ മകൻ സാൻ്റൻ ലാമയുടെ ഡിഎൻഎ സാമ്പിൾ കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു.