TOPSHOT - Smoke and fire rise from the site of airstrikes at Mehrabad International Airport in Tehran on March 7, 2026. Israel said on March 7 it had launched "broad-scale" strikes on targets in Tehran, as the Iranian state broadcaster reported an explosion in the western part of the city. (Photo by ATTA KENARE / AFP)

 

ഇറാനിൽ കുടുങ്ങിയ 9,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി.  വ്യോമ പാത അടിച്ചിരിക്കുന്നതിനാല്‍ അർമേനിയ, തുർക്ക്മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് പദ്ധതി. ടെഹ്റാനിലെ ഇന്ത്യന്‍ എബസി , ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ജമ്മു കശ്മീര്‍, യു.പി സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഏരെയും. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നും എംബസി കർശന നിർദേശം നല്‍കി.

 

പശ്ചിമേഷ്യയില്‍ യുദ്ധം എട്ടാം ദിവസത്തിലേക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ പകല്‍ ആക്രമണം ശമിച്ചെങ്കിലും രാത്രിയില്‍ ഇറാന്‍ വിവിധയിടങ്ങളില്‍ ആക്രമണം നടത്തി. ബഹ്റൈനിലും ഖത്തറിലും ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ നീക്കങ്ങള്‍ തകര്‍ത്തു. സൗദി റിയാദില്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിനുനേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായി. സൗദി–അബുദാബി അതിര്‍ത്തിക്ക് സമീപം ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. 

 

ഇറാനില്‍ ഇന്നലെ പകലും രാത്രിയിലുമായി മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു.  1332 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ആറായിരത്തിലധികംപേര്‍ക്ക് പരുക്കേറ്റു. ഇസ്രയേലിലെ ടെല്‍ അവീവിലും തെക്കന്‍ റാമല്ലയിലും ഇറാന്‍ വ്യോമാക്രമണം നടത്തി. ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 217പേര്‍ കൊല്ലപ്പെട്ടെന്നും 798 പേര്‍ക്ക് പരുക്കേറ്റുവെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 

ENGLISH SUMMARY:

Around 9,000 Indians, including a large number of students, remain stranded in Iran amid the escalating West Asia conflict. With airspace closed due to the ongoing war, the Indian government has initiated plans to evacuate its citizens through land routes via Armenia and Turkmenistan. The Indian Embassy in Tehran has begun shifting citizens to safer locations and has advised them to stay indoors and avoid unnecessary travel. Most of the stranded students are from Jammu and Kashmir and Uttar Pradesh. The evacuation plan comes as the conflict intensifies, with missile and drone attacks reported across several parts of the Middle East.