കാറ്റും മഴയും ശക്തമായ സമയമാണ്. മരം വീണു കറന്റ് പോകുന്ന സമയം. അങ്ങനെ കറന്റൊക്കെ പോയാൽ ഷൊർണൂർ വാണിയംകുളം ത്രാങ്ങാലിക്കാർ ആദ്യം വിളിക്കുന്നത് കെഎസ്ഇബി ജീവനക്കാരെ അല്ല. പകരം അവരുടെ വാർഡ് മെമ്പർ ഉണ്ണിയേട്ടനെയാണ്. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ വാർഡിലെ മുന്നൂറിലധികം വൈദ്യുതി പോസ്റ്റുകളിലെ തെരുവു വിളക്ക് പരിപാലനം നോക്കുന്നതും വൈദ്യുതി നോക്കുന്നതും വാണിയംകുളം ത്രാങ്ങാലി ദേവസ്വം പറമ്പിൽ ഡി ശങ്കരനാരായണൻ എന്ന ത്രാങ്ങാലിക്കാരുടെ ഉണ്ണിയേട്ടനാണ്.
വാണിയംകുളത്തുകാരുടെ ഉണ്ണിയേട്ടൻ. 2018 ൽ ഷൊർണൂർ 220 സബ് സ്റ്റേഷനിൽ നിന്നും ഓവർസിയറായി വിരമിച്ചയാളാണ്. 2020 ൽ ശങ്കരനാരായണൻ പതിനാലാം വാർഡ് ത്രാങ്ങാലിയിൽ നിന്നും ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതോടെ കറന്റ് പണി സേവനമാക്കി
കാറ്റിൽ കറന്റ് പോയാൽ, തെരുവ് വിളക്കുകൾ കണ്ണടച്ചാൽ മെമ്പറെത്തും....തനി kseb കാരനായി ഇടയ്ക്കിടെ കറന്റ് പണി മുടക്കുന്ന നാട്ടിൽ മെമ്പർ ഒരു ആശ്വാസമാണ് ജനങ്ങൾക്ക് വേണ്ടിയുള്ള അധ്വാനം എല്ലാകാലത്തും തുടരുമെന്നാണ് ശങ്കരനാരായണൻ പറയുന്നത്. വാർഡിൽ മാസം 10 പോസ്റ്റുകളിലെ ബൾബ് എങ്കിലും മാറ്റേണ്ടി വരുമെന്നും ജോലി അറിയാവുന്നത് കൊണ്ട് സുരക്ഷയോടെയാണ് എല്ലാം ചെയ്യുന്നതെന്നും ശങ്കരനാരായണൻ ഇടയ്ക്കിടെ വൈദ്യുതി പണിമുടക്കുന്ന നാട്ടിൽ മെമ്പർ ഒരു ആശ്വാസമാണ്. വാർഡുകളിൽ സോഡിയം വാപ്പർ ലാമ്പ് മാറ്റി പുതിയ എൽഇഡി ആക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പഞ്ചായത്ത് ഭരണ സമിതിക്ക് മുന്നിൽ ശങ്കരനാരായണൻ അവതരിപ്പിച്ചും വിജയിപ്പിച്ചും ശങ്കരനാരായണൻ നേരത്തെ കയ്യടി നേടിയിരുന്നു.