നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യൂസഫ് പഠാനുമായി ക്രിക്കറ്റ് കളിച്ച് മീഡിയ സ്പോർട്സ് ടർഫിലെ കുട്ടികൾ. കുട്ടികളുമായി 20 മിനുറ്റോളം ക്രിക്കറ്റ് കളിച്ചാണ് യുസുഫ് പഠാൻ മടങ്ങിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മാൻ ഓഫ് ദ മാച്ച് പി വി അൻവറായിരിക്കുമെന്ന് യൂസഫ് പഠാനും പ്രതികരിച്ചു.
ക്രിക്കറ്റ് പിച്ച് വിട്ടിട്ട് കാലമേറെയായെങ്കിലും പഠാന് കളി മറക്കാനാവില്ലല്ലോ. അടിച്ചും എറിഞ്ഞും എത്രയോ മത്സരങ്ങൾ രാജ്യത്തിന് അഭിമാനമാക്കിയ താരം നിലമ്പൂരിലെ കുഞ്ഞു ടർഫിൽ വീണ്ടും ഗ്ലൗസ് അണിഞ്ഞു. തലങ്ങും വിലങ്ങും പന്ത് പായിക്കുന്നതിനിടെ നിലമ്പൂരുകാരൻ ആഷിം പഠാൻ്റെ വിക്കറ്റ് തെറിപ്പിച്ചു
വിക്കറ്റ് എടുത്ത സന്തോഷം ആഷിമിന് , പന്ത് എറിഞ്ഞ കുട്ടികൾക്ക് കൗതുകം. നിലമ്പൂർ പിടിക്കാൻ ഇറങ്ങിയ അൻവറിന് യൂസുഫ് പഠാൻ്റെ പന്ത്, പന്ത് പ്രതിരോധിച്ച അൻവറും കളി അറിയാമെന്ന് തെളിയിച്ചു ക്രിക്കറ്റ് കളി കഴിഞ്ഞ് രാഷ്ട്രീയം പറഞ്ഞ യൂസഫ് പഠാൻ അൻവറിൻ്റെയും സാധ്യത, ടി എം സി യുടെ പിന്തുണയും എന്താണെന്ന് വ്യക്തമാക്കി. നിലമ്പൂരിൻ്റെ ക്രീസിൽ പി വി അൻവറിന് വേണ്ടി സിക്സറടിക്കാൻ യൂസഫ് പഠാൻ എത്തിയെന്നാണ് അൻവർ ക്യാമ്പിൻ്റെ പ്രചാരണ വാക്യം. പറഞ്ഞത് ശരിയാണോയെന്ന് 23 നെ അറിയൂ