സംഗീതത്തിലൂടെ തന്‍റെ വെല്ലുവിളികളെ തോൽപ്പിക്കുന്ന ഒരു 24 വയസുകാരനെ പരിചയപ്പെടാം. സംസാരം തന്നെ സംഗീതമാക്കിയ തൃശൂർ സ്വദേശി വിഷ്ണുവാണ് ആ താരം.
ഓട്ടിസത്തെ അതിജീവിക്കാൻ വിഷ്ണു പരശുറാം ഒരു മാർഗ്ഗം കണ്ടെത്തി അതാണ് സംഗീതം. അങ്ങനെ സംഗീതത്തിൽ അവൻ ബിരുദവും നേടിയെടുത്തു. സംഗീതാധ്യാപികയായ അമ്മ അഞ്ജന വീട്ടിൽ വിദ്യാർഥികളെ സംഗീതം പഠിപ്പിച്ചു. ആ താളവും രാഗവുമെല്ലാം വിഷ്ണു കേട്ടു പഠിച്ചു. അങ്ങനെ ഓട്ടിസത്തെ അതിജീവിച്ച് വിഷ്ണുപരശുറാം സംഗീതം അഭ്യസിച്ചു.
അമ്മയാണ് ഗുരുവെങ്കിലും അച്ഛൻ ആണ് വഴികാട്ടി. രണ്ടുപേരും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ബിഎ മ്യൂസികിൽ വിഷ്ണു ബിരുദം നേടി. ഒരു ദിവസം പോലും മുടങ്ങാതെ കോളേജിൽ പോകും. ജീവിതത്തിന്റെ വെല്ലുവിളികൾ സംഗീതത്തിൽ അലിഞ്ഞു ചേർന്നു. 2019ൽ സാമൂഹികനീതി വകുപ്പിന്‍റ് ടാലൻറ് സെർച്ച് പ്രതിഭയായിരുന്നു വിഷ്ണു. ഇനി ബിരുദാനന്ദര ബിരുദം ആണ് സ്വപ്നം