ഉദയംപേരൂര്‍കാരി രേഷ്മയുടെ വിവാഹത്തട്ടിപ്പ് വാര്‍ത്തകളില്‍ അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി പത്തുപേരെ രേഷ്മ ഇതിനകം വിവാഹം കഴിച്ച് കടന്നുകളഞ്ഞുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സുഹൃത്തിനെ വീട്ടുകാരില്‍ നിന്ന് രക്ഷിക്കാനും രേഷ്മ വിവാഹം കഴിച്ചുവെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം. Read More: ഭര്‍ത്താക്കന്‍മാരെ കൈകാര്യം ചെയ്യാന്‍ ഓടിനടന്ന് രേഷ്മ; വിവാഹമില്ലാത്തത് ഗര്‍ഭകാലത്തുമാത്രം
തിരുവനന്തപുരത്ത് മുന്‍പ് ഒന്നിച്ചു താമസിച്ചിരുന്ന സുഹൃത്തുക്കളില്‍ ഒരാളെ വീട്ടുകാര്‍ കല്യാണത്തിന് നിര്‍ബന്ധിച്ചപ്പോഴാണ് രേഷ്മ രക്ഷകയായത്. ധര്‍മസങ്കടം പങ്കുവച്ച യുവാവ് തന്നെ വിവാഹം കഴിക്കാമോയെന്ന് രേഷ്മയോട് ചോദിച്ചു. രേഷ്മ സമ്മതവും മൂളി. ആഘോഷമായി നടത്തിയ വിവാഹത്തിനൊടുവില്‍ മൂന്നാം ദിനം രേഷ്മ മുങ്ങിയെന്നും പൊലീസ് കണ്ടെത്തി. Also Read: വേണ്ടത് സ്നേഹവും പണവും; കൊന്നത് 42 ഭര്‍ത്താക്കന്‍മാരെ; ബെല്ല എന്ന കില്ലറിന്‍റെ കഥ
വിവാഹതട്ടിപ്പുകേസില്‍ രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഒരുങ്ങുകയാണ്.നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ് രേഷ്മ. പതിനൊന്നാം വിവാഹത്തിനൊരുങ്ങവേയാണ് രേഷ്മ പൊലീസിന്‍റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് മെംബറുമായുള്ള വിവാഹദിവസമാണ് രേഷ്മ കസ്റ്റഡിയിലായത്. മെംബര്‍ക്കും സുഹൃത്തിനും രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ബാഗുകള്‍ പരിശോധിച്ചു. അപ്പോഴാണ് മുന്‍പ് വിവാഹം കഴിച്ചതിന്‍റെ രേഖകള്‍ ലഭിച്ചത്.
വിവാഹം കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനുണ്ടെന്ന് പറഞ്ഞാണ് രേഷ്മ മുങ്ങിയിരുന്നതെന്ന് പൊലീസ് പറയുന്നു. പഞ്ചായത്ത് മെംബറോടും ,തനിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ തൊടുപുഴയില്‍ പോകേണ്ട ആവശ്യമുണ്ടെന്നും വിവാഹപ്പിറ്റേന്ന് തന്നെ താന്‍ പോയി വരാമെന്നും പറഞ്ഞിരുന്നതായും അദ്ദേഹം മൊഴി നല്‍കിയിരുന്നു.