യുവതിയുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ബസ്സിൽ നഗ്നത പ്രദർശിപ്പിച്ച യുവാവിനെ പൊലീസ് പീടികൂടി. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. കല്ലാമം പന്നിയോട് സ്വദേശി സാജനെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
ബസില്‍ വെച്ച് തനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന്‍റെ ദൃശ്യങ്ങള്‍ യാത്രക്കാരിയായ യുവതി മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുവതി വിഡിയോ ഉള്‍പ്പടെ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്.
സി.സി.സി.ടി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തവെ ഞെട്ടിക്കുന്ന മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചു. സാജന്‍ വഴുതയ്ക്കാട് വച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയതിനെ തുടർന്ന് ഒരു യുവതി ബസിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയതായി പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു.
ഇതിന്‍റെ കൂടി പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സാജനെ സ്വന്തം വീട്ടിൽ നിന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ കിരൺ, ശശിധരൻ, ലിജോ ജോർജ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് സാജനെ അറസ്റ്റ് ചെയ്തത്.