കന്നി പ്രസവത്തിൽ പിറന്നത് നാലു ആൺമക്കൾ. അവർ ഒരുമിച്ച് കൈപിടിച്ചു എല്‍കെജി ക്ലാസിലെത്തി. പഠനം തുടങ്ങി. പാലക്കാട് ചെർപ്പുളശേരി ചളവറയിലാണ് സംഭവം. ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫയുടെയും ഭാര്യ മുബീനയുടേയും നാലു കൺമണികളുടെ പ്രവേശനോത്സവ വിശേഷം കാണാം.
ഒരു കുഞ്ഞു വേണം. പൊന്നു പോലെ നോക്കണം. പുത്തൻ ബാഗും യൂണിഫോമുമിട്ട് സ്കൂളിൽ വിടണം. ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫയുടെയും ഭാര്യ മുബീനയുടേയും ആഗ്രഹമായിരുന്നു. ആഗ്രഹം നടന്നു. സ്കൂളിൽ ചേർത്തു. ഒന്നല്ല. നാലുപേരെ. അയാൻ ആദം, അസാൻ ആദം, ഐസിൻ ആദം, അസ്‌വിൻ ആദം. ഒറ്റപ്രസവത്തിൽ പിറന്ന നാലു കൺമണികൾ. ഒന്നിച്ച് ലോകം കണ്ടു തുടങ്ങിയവർ ഇന്നലെ ഒന്നിച്ചു അക്ഷരലോകത്തേക്ക് നടന്നെത്തി.
കുഞ്ഞുങ്ങളെ പരിചരിച്ച പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ചീഫ് കൺസൾട്ടന്‍റ് ഡോ.ജയചന്ദ്രനും ഇന്നലെ വീട്ടിലെത്തി, സമ്മാനങ്ങൾ വിതരണം ചെയ്തു. ചളവറ ക്രസന്‍റ് പബ്ലിക് സ്കൂളിൽ എൽ.കെ.ജിയിലേക്കാണ് പ്രവേശനം. കുട്ടികളെയും അവരെ പരിചരിച്ച ഡോക്ടറേയും സ്കൂൾ അധികൃതർ സ്വീകരിച്ചു.
4 പേരിൽ രണ്ട് പേർക്ക് എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് വരെ പഠനം മാനേജ്‍മെന്‍റ് സൗജന്യവുമാക്കിയിട്ടുണ്ട്. സഹോദരങ്ങളായി മാത്രമല്ല, ഉറ്റ സുഹൃത്തുക്കളായും അവർ ഒരുമിച്ചു പഠിച്ചു വളരും. ഒറ്റപ്പ്രസവത്തിൽ നാലു ആൺകുഞ്ഞുങ്ങൾ എന്നത് ഏഴ് ലക്ഷത്തിൽ ഒന്നെന്ന സൗഭാഗ്യമാണ്. ഏറെ കാലത്തെ നിരീക്ഷണത്തിനൊടുവിലാണ് നാലു പേരെയും മിടുക്കരാക്കിയത്. ഇവിടെ ഇനി എഴുത്തുണ്ടാകും, വായനയുണ്ടാകും, കുസൃതിയുണ്ടാകും. ഏറെ സന്തോഷത്തോടെ അവരും പഠിക്കട്ട