ദുബായിൽനിന്ന് അവധിക്കു നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. വെളിയന്നൂർ വട്ടപ്പുഴക്കാവിൽ ഗോപിയുടെ മകൻ അരുൺ ഗോപി ആണു മരിച്ചത്. ബൈക്ക് നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. സംസ്കാരം വെളിയന്നൂർ വന്ദേമാതരം ജംക്‌ഷനു സമീപത്തെ വീട്ടുവളപ്പിൽ നടന്നു.
ഞായറാഴ്ച രാത്രി ഉഴവൂർ ടൗണിലായിരുന്നു അപകടം. ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരിച്ചെത്തിയ അരുൺ ഉഴവൂർ ടൗണിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് ഉഴവൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ENGLISH SUMMARY:
Arun Gopi, a young man who had returned to his hometown Valiyannoor, Kerala, from Dubai on vacation, tragically died in a motorcycle accident. The incident occurred while he was returning home after seeing his wife off at the airport for her journey abroad. His motorcycle reportedly collided with a parked mini-lorry. The funeral was held at his residence near Vandemataram Junction in Valiyannoor.