Image Credit: Facebook.com/josekuttyp
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍റെ ഔട്ട്ഫിറ്റ് ശ്രദ്ധിച്ചാല്‍ ചില രസകരമായ കാര്യങ്ങള്‍ കാണാം. നീളന്‍ കുര്‍ത്ത, കുര്‍ത്തയുടെ പോക്കറ്റില്‍ ദേശിയ പതാകയോ, അശോക ചക്രമോ. പോക്കറ്റിന് ഉള്ളിലാണെങ്കില്‍ ഒന്നില്‍ കൂടുതല്‍ പേന. ഒപ്പം ഒരു പെന്‍സില്‍. ഇടതുകയ്യില്‍ സ്മാര്‍ട് വാച്ച്. വലതു കയ്യില്‍ വാച്ചു പോലെ തോന്നിക്കുന്ന മറ്റൊരു സാധനം.
എന്തിനാണ് ഇരു കൈകളിലും വാച്ചു കെട്ടുന്നതെന്നാണ് രാജീവ് ചന്ദ്രശേഖരന്‍ നേരിട്ട പ്രധാന ചോദ്യം. ഈ ചോദ്യം മലയാള മനോരമ ഡല്‍ഹി ബ്യൂറോയിലെ ഫൊട്ടോഗ്രാഫര്‍ ജോസ്കുട്ടി പനയ്ക്കലും ഫെയ്സ്ബുക്കില്‍ ഈ ചോദ്യം ഉന്നയിച്ചു. പോക്കറ്റിൽ മൂന്നു പേനകൾക്കൊപ്പം പെൻസിലും തിരുകി ‘ഇരുകൈകളിലും വാച്ച് കെട്ടി’ നിൽക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ ചിത്രം പങ്കുവച്ചായിരുന്നു ജോസ്കുട്ടിയുടെ ചോദ്യം.പോസ്റ്റിന് താഴെ രാജീവ് ചന്ദ്രശേഖരന്‍ തന്നെ മറുപടിയിട്ടു.
യോഗങ്ങൾക്കിടയിൽ പേനകൾ നിരന്തരം നഷ്ടമാവുകയും പിന്നാലേ പുതിയത് തിരയുകയും ചെയ്യുന്നതിന്റെ നീണ്ട ചരിത്രമുള്ളതിനാൽ താൻ പെൻസിലും ഉപയോഗിക്കുന്നതിലേക്ക് മാറിയെതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ മറുപടി. പലപ്പോഴും നോട്ടുകൾ കുറിക്കുന്നതിന് പെൻസിലാണ് ഫലപ്രദം. ഒരെണ്ണം നഷ്ടമായാലും മറ്റൊന്നെടുത്തു ഉപയോഗിക്കുന്നതിനും പെൻസിലാണ് സൗകര്യമെന്നുമാണ് മറുപടി.
പക്ഷേ പലരും കരുതിയത് പോലെ രാജീവ് ചന്ദ്രശേഖരന്‍രെ രണ്ടു കയ്യിലും വച്ചല്ല. തന്റെ വലതു കൈത്തണ്ടയിലുള്ളത് സ്‌ക്രീനില്ലാത്ത ഫിറ്റ്നസ് ട്രാക്കറാണെന്നും അത് തിരക്കിട്ട യാത്രകൾക്കും പരിപാടികൾക്കുമിടയിൽ ക്ഷീണം, ഉറക്കം മുതലായവയെക്കുറിച്ച് കൃത്യമായ അപ്ഡേറ്റ് നൽകുന്നതിനാണ് ഇത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.