രണ്ട് പതിറ്റാണ്ട് മുൻപ് ആഞ്ഞടിച്ച സുനാമിത്തിരകളിൽനിന്ന് ജീവിതം തിരികെപിടിച്ച റീത്തയെ കുറിച്ചാണ് ഈ വാർത്ത. കൊച്ചി കണ്ണമ്മാലി കണ്ടക്കടവിലെ മുത്ത് എന്ന മീൻകടയിലുടെ ജീവിതം തിരിച്ചുപിടച്ച റീത്ത പങ്കുവയ്ക്കുന്നത് കടലോളം ആഴവും പരപ്പുമുള്ള അനുഭവങ്ങളാണ്.
ഓർമവച്ച നാൾ മുതൽ കണ്ടതാണീ കടലിനെ. ചെല്ലാനത്തേക്ക് ഇരച്ചെത്തിയപ്പോഴൊക്കെയും കഴിയാനുള്ളത് ബാക്കി നൽകിയായിരുന്നു കടലിന്റെ മടക്കം. എന്നാൽ രണ്ട് പതിറ്റാണ്ട് മുൻപത്തെ സുനാമിയിൽ റീത്ത ഉൾപ്പെടെയുള്ളവരുടെ സകല സമ്പാദ്യവൂം കടലെടുത്തു. അന്നോളമുള്ളതെല്ലാം നഷ്ടപ്പെട്ടിടത്ത് ജീവിതം തിരികെപിടിച്ചതും കടലിൽനിന്നാണ്. 2008ൽ മകന്റെ ഭാര്യയായ മേരിക്കും ബന്ധുവായ മെഴ്സിക്കൂം ഒപ്പംചേർന്ന് വായ്പയെടുത്ത് റീത്ത തുടങ്ങിയതാണ് ഈ മീൻകട.
മൽസ്യബന്ധനവും കച്ചവടവുമായി കുടുംബക്കാരെല്ലാം സജീവമാണെങ്കിലും സ്വയംപര്യാപ്തത വേണമെന്ന ഉറച്ചബോധ്യത്തിൽ നിന്നാണ് ഈ മീൻ കടയുടെ തുടക്കം. മുത്ത് എന്ന പേരിന് ജീവിതം എന്ന് കൂടി അർത്ഥമുണ്ടെന്ന് പിൽക്കാലം തെളിയിച്ചുവെന്ന് പറയും റീത്ത. സംരംഭകയിൽനിന്ന് റീത്ത തൊഴിൽദാതാവായപ്പോൾ ആറ് സ്ത്രീകൾ ഒപ്പം ചേർന്നു. കടലോളം ആഴവും പരപ്പും തിരിച്ചറിവിലാണ് ജീവിതം.