youth-cong-charayam

TOPICS COVERED

വാറ്റുചാരായവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പിടിയിൽ. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മകളുടെ പിറന്നാൾ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കൾക്കായാണ് ഇയാൾ വാറ്റുചാരായം വാങ്ങിയത്. അഭിലാഷ് എന്നയാളും പിടിയിലായി.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസർ പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. മൂന്നരലിറ്റർ ചാരായം, അൻപത് ലിറ്റർ വാഷ്, 30 ലിറ്റർ സ്‌പെന്റ് വാഷ് എന്നിവയാണ് ഇവരിൽ നിന്നും പിടികൂടിയത്. സംഭവത്തിന് പിന്നാലെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കുന്നു എന്നാണ് വിശദീകരണം.

ENGLISH SUMMARY:

Ranjith Lal, the Youth Congress Mandalam President for Payyoli, has been arrested by the Excise team for possessing illicit liquor. He reportedly acquired the hooch for his daughter's birthday celebration, intending to share it with friends. Another individual, Abhilash, was also apprehended in connection with the incident.