കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് ഇലക്ട്രിക്കല്‍ കടയില്‍ നിന്ന് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. ഏഴുലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികള്‍ മോഷ്ടിച്ചത്. പേരാമ്പ്ര പൊലീസാണ് പ്രതികളെ പിടിച്ചത്.
കാരപ്പറമ്പ് സ്വദേശി മണിക്കുട്ടന്‍, മലപ്പുറം താനൂര് സ്വദേശി അജയന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം 29 നായിരുന്നു മോഷണം. ഏഴുലക്ഷം രൂപയുടെ എര്‍ത്ത് വയറുകളും ചെമ്പുവയറുകളുമാണ് മോഷ്ടിച്ചത്. തെളിവുകള്‍ ലഭിക്കാതെയിരിക്കാന്‍ വിദഗദ്ധമായാണ് മോഷണം നടത്തിയത്. റെയിന്‍കോട്ട് ധരിച്ചും കടയില്‍ മുളക് സ്പ്രെ അടിച്ചുമായിരുന്നു മോഷണം. സിസിടിവി ക്യാമറയും ഡിസ്പ്ലേ നശിപ്പിച്ചിരുന്നു.
തമിഴ‍്‌നാട്ടിലെ കുറുവസംഘങ്ങളുമായി പ്രതികള്‍ ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷണം നടത്തിയ ചില കേസുകളും ഇതോടെ തെളിഞ്ഞു