തിരക്കിനിടയിലും, സ്വന്തം കൃഷിയിടവും, അതിലെ വിഭവങ്ങളും പരിപാലിക്കുകയാണ് നിലമ്പൂരിലെ LDF സ്ഥാനാർഥി എം.സ്വരാജ്. വിദേശ ഫലവൃക്ഷങ്ങളുൾപ്പെടെയുണ്ട്, കൃഷിയിലും കമ്പമുള്ള സ്വരാജിന്‍റെ വീട്ടുവളപ്പിൽ. പരിസ്ഥിതി ദിനത്തിൽ ആ ഫലവൃക്ഷങ്ങളെ കാണാം.
വിവിധയിനം പ്ലാവ്, മാവ്. അങ്ങനെ നീളുന്നു കൃഷിയിടത്തിലെ വൈവിധ്യം. കൃത്യവും, ചിട്ടയുമായ പരിപാലനമുണ്ട്. പലതിലും വിഭവങ്ങൾ വിളഞ്ഞു. പലരും സമ്മാനിച്ചതും, വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ചവുമൊക്കെയാണ് ചെടികൾ.