സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തതിൽ സംഭവത്തിൽ വിശദീകരണവുമായി മുകേഷ് എം.നായര്‍. ക്ഷണിക്കുന്ന പരിപാടികളിൽ ഇനിയും പങ്കെടുക്കുമെന്ന് മുകേഷ് എം. നായർ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെ പേടിച്ച് പരിപാടികള്‍ക്കു പോകാതിരിക്കാനാവില്ലെന്നുമാണ് മുകേഷിന്റെ വാദം.
പോക്‌സോ കേസില്‍ പ്രതിയല്ല, കുറ്റാരോപിതന്‍ മാത്രമാണെന്ന് മുകേഷ് എം.നായര്‍. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് പ്രഥമദൃഷ്ട്യാ കേസില്‍ കഴമ്പില്ലെന്നു കണ്ടാണ്. പ്രതിയാണെന്നു തെളിഞ്ഞാല്‍ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ എല്ലാം ഒഴിവാക്കുമെന്നും പത്രസമ്മേളനത്തില്‍ മുകേഷ് പറഞ്ഞു. ക്ഷണിക്കുന്ന പരിപാടികളില്‍ ഇനിയും പങ്കെടുക്കും. മന്ത്രിയെ പേടിച്ച് പരിപാടികള്‍ക്കു പോകാതിരിക്കാനാവില്ലെന്നും മുകേഷ് പറഞ്ഞു.
പ്രതിയാണെന്നു തെളിഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ എല്ലാം ഒഴിവാക്കുമെന്നും പത്രസമ്മേളനത്തില്‍ മുകേഷ് വ്യക്തമാക്കി. അട്ടക്കുളങ്ങര ഫോർട്ട് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ മുകേഷ് അതിഥിയായി പങ്കെടുത്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്നലെ റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് വിശദീകരണവുമായി രംഗത്ത് വന്നത്.