pinarayi-divakaran-fish

മുഖ്യമന്ത്രി പിണറായി വിജയന്‍റെ 'എ ക്ലാസ് മീന്‍' പ്രണയത്തെക്കുറിച്ചുള്ള സി ദിവാകരന്‍റെ പരാമര്‍ശം ചര്‍ച്ചയാകുന്നു.  വിലകൂടിയ മീനുകളാണ് പിണറായിക്ക് ഇഷ്ടമെന്നും ചൂര മീനായതിനാല്‍, സിപിഎം നേതാവ് ആനത്തലവട്ടം  ആനന്ദന്‍റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പിണറായി വിജയന്‍ മടങ്ങിയെന്നുമാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മുന്‍ മന്ത്രിയായിരുന്ന സി.ദിവാകരന്‍ പറഞ്ഞത്. എന്നാല്‍ അഭിപ്രായം പുസ്തകത്തിന് എരിവും പുളിവും കൂട്ടുന്നതിന്‍റെ ഭാഗമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. പങ്കുവച്ചത് തന്‍റെ അനുഭവമാണെന്നും അത് വിവാദമാക്കേണ്ടെന്നും ദിവാകരനും പ്രതികരിച്ചു.

പിണറായി വിജയന്‍ ഭക്ഷണപ്രിയനാണെന്നും മീന്‍ ഭയങ്കര ഇഷ്ടമാണെന്നുമായിരുന്നു അഭിമുഖത്തിനിടെ ദിവാകരന്‍ വെളിപ്പെടുത്തിയത്. അങ്ങനെ സാധാരണ മീനൊന്നും പോലെന്നും എ ക്ലാസ് മീന്‍ തന്നെ വേണമെന്നും കൂടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സി ദിവാകരന്‍റെ വിവാദ പരാമര്‍ശം ഇങ്ങനെ: 'പിണറായി വിജയന്‍ നല്ല ഭക്ഷണ പ്രിയനാണ്. ഫിഷ് ഭയങ്കര ഇഷ്ടമാണ്. സാധാരണ മീനൊന്നുമല്ല, എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം. പിണറായി ക്യാപ്റ്റനും ഞാന്‍ വൈസ് ക്യാപ്റ്റനുമായിരുന്ന ഒരു എല്‍ഡിഎഫ് ജാഥക്കിടെ ആനത്തലവട്ടം ആനന്ദന്‍റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. മീന്‍ കൊണ്ടുവച്ചപ്പോള്‍, വിരല് കൊണ്ട് അമര്‍ത്തി, എന്നോട് ചോദിച്ചു ഇതേതാ മീന്‍. ചൂരയാണെന്ന് പറഞ്ഞപ്പോള്‍ കഴിക്കാതെ എഴുന്നേറ്റ് പോയി. പിറ്റേദിവസം പാറശാലയിലായിരുന്നു ജാഥ.  സി.പി.എം ജില്ലാ സെക്രട്ടറി സത്യനേശന്‍ അതിരാവിലെ പാളയം മാര്‍ക്കറ്റില്‍ പോയി വലിയ നെയ്മീന്‍ വാങ്ങി കറിവച്ച്  നല്‍കി. അത് കഴിച്ചപ്പോള്‍ പിണറായിക്ക് വലിയ സന്തോഷമായി'.

മുഖ്യമന്ത്രിയുടെ ഭക്ഷണപ്രിയം വെളിപ്പെടുത്താനാണ് സി ദിവാകരന്‍ അഭിമുഖത്തില്‍ ശ്രമിച്ചതെങ്കിലും, ആനത്തലവട്ടം ആനന്ദനെപ്പോലെയുള്ള ഒരു മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന്‍റെ വീട്ടില്‍ നിന്ന് ഇഷ്ടപ്പെട്ട മീന്‍ ഇല്ലാത്തതിനാല്‍  ഭക്ഷണം കഴിക്കാതെ മടങ്ങിയ പിണറായി വിജയന്‍റെ നടപടിയുടെ ശരിതെറ്റുകളാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. എ ക്ലാസ് ബി ക്ലാസ് മീന്‍ എന്നൊന്നും ഇല്ല. ഓരോരത്തര്‍ക്കും ഓരോ ഇഷ്ടമുണ്ടാകുമല്ലോ എന്നാണ് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്. 

ENGLISH SUMMARY:

Former Minister C. Divakaran has sparked a debate by sharing an anecdote about Kerala CM Pinarayi Vijayan’s specific preferences for high-quality fish. During an interview, Divakaran claimed that the CM once left CPI(M) leader Anathalavattom Anandan’s house without eating because he was served 'Choora' (Tuna) instead of premium fish. He noted that the CM prefers 'A-class' fish like Neymeen (Kingfish) and described an instance where the party leadership had to procure fresh Kingfish from Palayam market to satisfy him during a political rally. While Minister V. Sivankutty dismissed the comments as an attempt to spice up Divakaran's upcoming book, the CPI leader maintains he was merely sharing a personal experience. The incident has triggered a social media storm regarding the lifestyle and preferences of top Communist leaders