TOPICS COVERED

ദേശീയപാത തകർന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് പ്രതിപക്ഷത്തിന് അറിയാമെങ്കിൽ പുറത്തുവിടട്ടെ എന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്. ദേശീയപാത 66ന്റെ നിർമാണം ഇക്കൊല്ലം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ്‌ റിയാസും നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.

ദേശീയപാത നിർമാണത്തിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പദ്ധതി മുടങ്ങില്ല എന്നായിരുന്നു മന്ത്രിയുടെ ആവർത്തിച്ചുള്ള മറുപടി. മാസം തോറും വിളിച്ച അവലോകന യോഗത്തിൽ പ്രദേശികമായ പരാതികൾക്കെല്ലാം പരിഹാരം കണ്ടെത്താൻ ശ്രമിച്ചിരുന്നു. ദേശീയപാത തകർന്നതിൽ കേന്ദ്രത്തിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ പരാതി ഇല്ലാത്തത് എന്തെന്ന് പ്രതിപക്ഷ ചോദ്യത്തിലെ മറുപടി ഇങ്ങനെ.

കൂരിയാട് 360 മീറ്റർ വയഡക്ട് നിർമാണം നാലുമാസം കൊണ്ട് പൂർത്തിയാക്കും. 80 കോടി രൂപ ചെലവ് നിർമാണ കമ്പനി തന്നെ വഹിക്കുമെന്നും നിതിൻ ഗഡ്കരി മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്ത് ദേശീയപാത അതോറിറ്റിയുടെ 14 പദ്ധതികൾക്ക് അടുത്തമാസം അന്തിമ അനുമതി ലഭിക്കുമെന്നും ഇന്നത്തെ കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി ഉറപ്പ് നൽകി.