ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ പ്രതിനിധി സംഘത്തിന് ഉച്ചവിരുന്നൊരുക്കിയതിന്‍റെ സന്തോഷത്തിലാണ് ഷെഫ് സുരേഷ് പിള്ള. സംഘം ബഹ്റൈനിൽ എത്തിയപ്പോഴാണ് സുരേഷിന്‍റെ റസ്റ്ററന്റിലാണ് ഭക്ഷണമൊരുക്കിയത്. ഷെഫ് ഒരുക്കിയ കേരള സ്റ്റൈലിലുള്ള ഭക്ഷണം ഏറ്റവും ഇഷ്ടപ്പട്ടത് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിക്കായിരുന്നു. ഷെഫിന്‍റെ കൈപ്പുണ്യത്തിൽ വയറും മനസും നിറഞ്ഞ ഒവൈസി ഹൈദരാബാദിൽ ഒരു റസ്റ്ററന്റ് തുടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒവൈസിക്കൊപ്പമുള്ള ചിത്രവും സുരേഷ് പിള്ള പങ്കുവച്ചിട്ടുണ്ട്.
കുറിപ്പ്
ഓപ്പറേഷൻ സിന്ദൂർ” ഇന്ത്യൻ പ്രധിനിധി സംഘം ബഹ്‌റൈനിൽ എത്തിയപ്പോൾ അവർക്കായി ഒരു ഉച്ച വിരുന്ന് നമ്മുടെ റെസ്റ്റോറന്റിൽ ഒരുക്കാനായി..! ഒവൈസി സാഹിബിനു കേരള ഭക്ഷണം ഒരുപാടു ഇഷ്ടപ്പെട്ടു..! പോകാന്നേരം ഒത്തിരി സ്നേഹത്തോടെ ഹൈദരാബാദിൽ ഒരു റെസ്റ്റോറന്റ് തുടങ്ങണെമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു