vedan-amma

TOPICS COVERED

കോഴിക്കോട് ഒരിക്കൽക്കൂടി ആവേശക്കടലായി. വേടൻ തീർത്ത റാപ്പ് ആസ്വദിക്കാന്‍ ജനമൊഴുകിയെത്തി, വേദിയിലും സദസിലും ആരവത്തില്‍ വേടന്‍ നിറഞ്ഞുപാടി. കാലുകുത്താനിടയില്ലാത്ത യുവാക്കളും കുട്ടികളും മാങ്കാവിലെ ലുലു മൈതാനത്ത് നിറഞ്ഞുകവിഞ്ഞു. ആരവങ്ങള്‍ക്കിടയിലൂടെ വേടന്‍ പുറത്തോയ്ക്ക് ഇറങ്ങിയപ്പോള്‍ ഒരു യുവതി വേടന് ഒരു സമ്മാനപ്പൊതിയുമായി എത്തി. സ്ഥിരം തനിക്ക് കിട്ടുന്ന ഒരു സമ്മാനം അതിനപ്പുറം ഒന്നുമായിരിക്കില്ലാ എന്ന് കരുതി വേടന്‍ അത് തുറന്നു.

അതുവരെ ആവേശത്തില്‍ കണ്ട വേടനായിരുന്നില്ലാ ആ നിമിഷം. കണ്ണ് നിറഞ്ഞു, മുഖത്താകെ സങ്കടം

അതുവരെ ആവേശത്തില്‍ കണ്ട വേടനായിരുന്നില്ലാ ആ നിമിഷം. കണ്ണ് നിറഞ്ഞു. മുഖത്താകെ സങ്കടം, ഓർമ്മകൾ വല്ലാതെ അവനെ വരവേറ്റു,  മരിച്ചുപോയ അമ്മ ചിത്രയുടെ പഴയ ഫോട്ടോയാണ് മുക്കം മണാശ്ശേരിക്കാരിയായ മെഹ്‌റൂജ ഫ്രെയിംചെയ്ത് സമ്മാനമായിനൽകിയത്. 2020-ൽ കോവിഡ് കാലത്ത് മൂന്നുമാസത്തോളം മെഹ്‌റൂജയുടെ മണാശ്ശേരിയിലെ വീട്ടിൽ വേടന്‍റെ അമ്മ താമസിച്ചിരുന്നു. നാട്ടിലേക്കുമടങ്ങുമ്പോൾ കോഴിക്കോട് മൊഫ്യൂസിൽ ബസ്‌സ്റ്റാൻഡിൽ കൊണ്ടുവിടുന്നതിനിടെ ഒപ്പമെടുത്ത സെൽഫിയിൽനിന്നുള്ള അമ്മയുടെ ഫോട്ടോയാണ് വേടന് സമ്മാനിച്ചത്. നാലുമാസമായി ഇത് സമ്മാനിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്ന് മെഹ്‌റൂജ പറഞ്ഞു. വേടനെ മുൻപ് നേരിട്ടുകണ്ടിട്ടില്ല. കോഴിക്കോട് എത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ  അച്ഛൻ മുരളീദാസാണ് വേദിയിൽപോയി കൊണ്ടുകൊടുത്തോ എന്നു പറഞ്ഞത്. അങ്ങനെയാണ് മണാശ്ശേരിയിൽനിന്ന് എത്തിയതെന്നും മെഹ്‌റൂജ പറഞ്ഞു. 

അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് വേടന്‍ ആവേദി വിട്ടു.. ആ കണ്ണ് നിറഞ്ഞെഴുകി. ഒപ്പം നന്ദിയുടെ സ്നേഹത്തിന്‍റെ ഒരായിരം സ്നേഹം ഒരു ചിരിയോടെ മെഹ്‌റൂജയ്ക്ക് വേടന്‍ സമ്മാനിച്ചു.

ENGLISH SUMMARY:

Kozhikode recently witnessed an emotional moment as a fan, Mehrusa, gifted rapper Vedan a framed photograph of his late mother, Chithra, bringing him to tears. Vedan, who was performing to a massive and enthusiastic crowd at the Lulu Maidan in Mankavu, initially thought the gift was a typical fan offering. However, upon opening it, he was visibly moved and overcome with emotion. The heartwarming gesture from Mehrusa, a resident of Manassery in Mukkam, deeply touched the rapper, transforming the high-energy atmosphere into a poignant display of raw emotion.