അതിരപ്പള്ളി മലക്കപ്പാറ റൂട്ടിൽ ആനക്കയത്ത് ബൈക്ക് യാത്രക്കാർക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞെടുത്തൂ. ആനക്കൂട്ടത്തിന്റെ വരവ് കണ്ട് ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ രക്ഷപ്പെട്ടു. തമിഴ്നാട്ടുകാരായ രണ്ടു യുവാക്കളാണ് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. രണ്ട് ഹെൽമെറ്റുകളും ആന നശിപ്പിച്ചു. ആനക്കൂട്ടത്തെ കണ്ടതോടെ വിഡിയോ പകർത്താൻ ശ്രമിച്ചപ്പോഴാണ് ആക്രമിച്ചത്.
യുവാക്കൾ ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല. ആനക്കയം വാച്ച് മരം കോളനിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു ആനക്കൂട്ടത്തിന്റെ വരവ്. ആനകളെ കണ്ടാൽ വണ്ടി നിർത്തി ചിത്രം എടുക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകാമെന്ന് വനമോ ഉദ്യോഗസ്ഥർ പറഞ്ഞു. വിനോദസഞ്ചാരികൾ ജാഗ്രത പുലർത്തണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.