കോഴിക്കോട് മലയാള മനോരമ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് റോയ് കാരാത്രയുടെ പുസ്തക പ്രകാശനം നടന്നു. എഴുത്തുകാരി ഷീല ടോമി പുസ്തകപ്രകാശനം നിര്‍വഹിച്ചു. ഫാദര്‍ ജോണ്‍ മണ്ണാറത്തറ പുസ്തകം ഏറ്റുവാങ്ങി. കവിയും ചിത്രകാരനുമായ പോള്‍ കല്ലാനോട് ചടങ്ങില്‍ അധ്യക്ഷനായി. റോയ് കാരാത്രയുടെ രണ്ടാമത്തെ കഥാസമാഹാരമായ 'രാഘവന്‍റെ പുഴ' സാഹിത്യ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചത്.