പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ബാറ്ററി കാർ എത്തി. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സ്‌റ്റേഷ നുകളിലൊന്നായ ഷൊർണുരിൽ ട്രെയിനിനടുത്തേക്കും ബോഗിക്ക് അടുത്തേക്കും ഇനി എളുപ്പത്തിൽ എത്താം. ചെറിയ തുക നൽകി ബാറ്ററി കാറിൽ യാത്ര ചെയ്യാം. സമയം കണക്കാക്കി പ്ലാറ്റ്ഫോമിലേക്ക് ഓടുന്നവരായിരിക്കും മിക്ക മലയാളികളും. അതും കിലോ കണക്കിന് ലോഡുമായി. ഷെർണൂർ റെയിൽവേ സ്റ്റേഷനിൽ ആ ഓട്ടത്തിനു ഒരു പരിഹാര മാർഗമുണ്ട്. ബാറ്ററി ഓപ്പറേറ്റഡ് കാറുകൾ.
നിലവിൽ 2 ബാറ്ററി ഓപ്പറേറ്റഡ് കാറുകളാണ് പ്രവർത്തിക്കുന്നത്. ഒരെണ്ണംകൂടി ഉടൻ വരും. പ്ലാറ്റ്ഫോമിൽ ഒരു ഭാഗത്തു നിന്നു മറുഭാഗത്തേക്കു പോകാൻ മാത്രമല്ല ഒരു പ്ലാറ്റ്ഫോമിൽ നിന്നു മറ്റൊരു പ്ലാറ്റ്ഫോമി ലേക്കു പോകാനും ഇത് പ്രയോജനപ്പെടുത്താം. ഓരോ പ്ലാറ്റ്ഫോമിന്റെയും അവസാന ഭാഗത്ത് ട്രാക്കിനു കുറുകെ പ്രത്യേക സംവിധാനം ഒരുക്കിയാണ് വാഹനം ട്രാക്ക് മറികടന്ന് മറ്റ് പ്ലാറ്റ്ഫോമുകളിലേ ക്ക് എത്തുക. വാഹനത്തിൽ കയറുന്നതിനു
പ്രത്യേകം ബുക്ക് ചെയ്യുകയോ ടിക്കറ്റെടുക്കുകയോ വേണ്ട. വാഹനത്തിന്റെ ഓപ്പറേറ്റർക്കു പണംനൽകിയാൽ മതിയാകും. ഒരു യാത്രക്കാരന് 20 രൂപയും ഒരു ബാഗിന് 10 രൂപയു മാണു നിരക്ക്.ടെൻഡർ പ്രകാരമുള്ള ഏജൻസിയാണ് 3 വർഷത്തേക്ക് വാഹനം ഓടിക്കാൻ കരാർ എടുത്തത്. അതിനിടെ പ്ലാറ്റ്ഫോമുകളിലെ കുഴിയും നവീകരണപ്രവൃത്തികളും വാഹനം ഓടിക്കാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.