jesna-muslim

TOPICS COVERED

കൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്‌ത് സൈബറിടത്തെ വൈറലായ താരമാണ് ജസ്‌ന സലിം. നേരത്തെ ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കിഴക്കേ നടയിൽ ബാങ്കിൻ്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു

jesna-photoshoot

ഇപ്പോഴിതാ പുതിയ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്  ജസ്ന സലീം. കൃഷ്ണനെ വരച്ച് പ്രശസ്തി നേടിയ മുസ്‌ലിം കുട്ടി എന്ന ലേബല്‍ തനിക്ക് വേണ്ടെന്നും ഇനിമുതല്‍ താന്‍ മുസ്‌ലിം കുട്ടി എന്ന ലേബൽ ഞാൻ വേണ്ടന്ന് വച്ചുവെന്നും ജസ്ന പറയുന്നു. ‘മുസ്‌ലിം കുട്ടി എന്ന ലേബൽ ഞാൻ വേണ്ടന്ന് വച്ചു, എനിക്ക് ഇനി മുതല്‍ മതവും തട്ടവും ഇല്ല, നിനക്ക് സ്വര്‍ഗത്തില്‍ പോവണ്ടെ എന്ന് ചോദിക്കുന്നവരോട് ഞാന്‍ പറയുന്നു എനിക്ക് മതമില്ല. ഞാന്‍ പൊട്ട് കുത്തിയപ്പോള്‍ എന്‍റെ ഉമ്മ പറഞ്ഞു, നീ പൊട്ട് കുത്തല്ലെ ബാപ്പായെ പള്ളിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉമ്മ പറഞ്ഞു’ ജസ്ന പറഞ്ഞു. 

jasna-salim

നേരത്തെ കൃഷ്ണ ചിത്രം വരക്കുന്നതിനെ പറ്റി ജസ്ന പറഞ്ഞത് ഇങ്ങനെ

‘വര തുടങ്ങിയ സമയത്ത് വീട്ടിൽ നിന്നും കുറച്ച് എതിർപ്പുണ്ടായിരുന്നു. അന്ന് ഭർത്താവും പറഞ്ഞു, വീട്ടുകാർക്ക് ഇഷ്ടമല്ലെങ്കിൽ വരയ്ക്കണ്ട എന്ന്. ആ സമയത്ത് വര നിർത്തിയേക്കാം എന്ന് കരുതിയതാണ്. അപ്പോൾ പ്രായമായ ഒരു ചേച്ചി അവരുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല. ഒരു കൃഷ്ണനെ വേണം എന്നൊക്കെ പറഞ്ഞ് വിളിച്ചു. അന്ന് ഞാനവരോട് പറഞ്ഞു ചേച്ചീ ഞാൻ വരച്ച കണ്ണനെ വീട്ടിൽ വച്ചാൽ ആഗ്രഹം സാധിക്കും എന്നതൊക്കെ ആളുകൾ വെറുതെ പറയുന്നതാണ്. അത് വച്ചാൽ ആ​ഗ്രഹം നടക്കും എന്നൊന്നുമില്ല. ഞാനത് വിശ്വസിക്കുന്നുമില്ല. കാരണം, ഞാൻ കണ്ണനെ വച്ച് ആരാധിക്കുന്ന ഒരു വ്യക്തിയല്ല. പക്ഷേ, വേണമെങ്കിൽ ഞാൻ വരച്ചു തരാം എന്ന് പറഞ്ഞു. അങ്ങനെ അത് കൂടി കൊടുത്തിട്ട് നിർത്താമെന്ന് വച്ച് വരച്ചുകൊടുത്തു’

ENGLISH SUMMARY:

Jasna Saleem, an artist who gained popularity for her paintings of Lord Krishna and even gifted one to Prime Minister Narendra Modi, has made a significant public declaration. Known for her controversial past, including a police case for allegedly violating High Court orders by filming inside Guruvayur Temple and cutting a cake on temple premises, Jasna now states she no longer wants the label of "Muslim girl." She announced that she has renounced her religious identity and head covering, stating, "I don't have a religion anymore." She recounted a past incident where her mother warned her against wearing a bindi, fearing her father's expulsion from the mosque.