TOPICS COVERED

തൃശൂർ അന്തിക്കാട് സ്വദേശിയായ യുവതി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി. അന്തിക്കാട് സ്വദേശിനി വാലപ്പറമ്പിൽ മജീദിൻ്റെയും ആരിഫയുടെയും മകൾ സുമയ്യ ആണ് പ്രസവിച്ചത്. 29നാണ് ഡോക്ടർ പ്രസവ തിയതി നൽകിയിരുന്നത്. ഇന്നു രാവിലെ ആശുപത്രിയിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് പ്രസവ വേദന വന്നതെന്ന് ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശി സമദ് പറഞ്ഞു.

ശുചിമുറിയിൽ പോയശേഷം വേദന അനുഭവപ്പെട്ടതായി യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. ആശുപത്രിയിൽ വേഗം പോകാമെന്നും ആംബുലൻസ് വിളിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ സുമയ്യ പ്രസവിച്ചു. ഉമ്മയാണ് പ്രസവത്തിന് ഒപ്പം നിന്ന് സഹായിച്ചത്. പക്ഷേ പൊക്കിൾകൊടി ബന്ധം വേർപ്പെടുത്താനായില്ല. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി എത്തിയ തൃപ്രയാറിൽ നിന്നുള്ള ആംബുലസിൽ ഉണ്ടായിരുന്ന നഴ്‌സാണ് പൊക്കിൾക്കൊടി മുറിച്ചത്. ഇവരെ ആംബുലൻസിൽ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. 3.5 കിലോ തൂക്കമുണ്ട് പെൺകുഞ്ഞിന്. അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെങ്കിലും നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. സുമയ്യയുടെ രണ്ടാമത്തെ കുഞ്ഞാഞ്ഞിത്. മൂത്ത കുഞ്ഞ് ഒരു വയസുകാരൻ ഐസാൻ.

ENGLISH SUMMARY:

In a surprising incident, a young woman from Anthikkad, Thrissur, delivered a baby girl at home—in the bathroom—before she could be taken to the hospital. The woman, Sumayya, daughter of Majeed and Arifa of Valapparambil, gave birth earlier than the expected date, which was set for the 29th by doctors. Her husband, Samad from Kodungallur, stated that they were about to leave for the hospital this morning when labor pains began unexpectedly.Fortunately, both the mother and the newborn are healthy, and no medical complications have been reported.