കലാമണ്ഡലത്തിന്‍റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനാണ് ആര്‍.എല്‍.വി. രാമകൃഷ്ണന്‍. നടന്‍ കലാഭവന്‍ മണിയുടെ അനിയന്‍ കൂടിയായ ആര്‍.എല്‍.വി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ താന്‍ ഫെയ്സ്ബുക്കിലിട്ട ഒരു പോസ്റ്റ് കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം പ്ലസ് ടു റിസള്‍ട്ട് വന്നപ്പോള്‍ തന്‍റെ അടുത്ത സുഹൃത്തിന്‍റെ മകള്‍ക്ക് ഫുള്‍ എ പ്ലസ് കിട്ടിയ വിവരം അദ്ദേഹം പങ്കുവച്ചിരുന്നു. എന്നാല്‍ ആ ചിത്രം ചിലര്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍റെ മകള്‍ക്ക് ഫുള്‍ എ പ്ലസ് എന്ന രീതിയില്‍ പ്രചരിപ്പിച്ചു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആര്‍.എല്‍.വി
താന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും ഫോട്ടോയിൽ കാണുന്ന കുട്ടി സുഹൃത്ത് RLV നാരായണന്‍റെ മകളാണെന്നുമാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറയുന്നത്. ഒപ്പം തെറ്റായ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറയുന്നു
കുറിപ്പ്
പ്രിയമുള്ള FB സുഹൃത്തുക്കളെ തീർത്തും തെറ്റായ ഒരു വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.
എന്റെ സുഹൃത്തിന്റെ മകൾ +2 full A+ നേടി വിജയിച്ചതിന്റെ സന്തോഷത്താൽ അഭിനന്ദനങ്ങൾ അറിയിച്ച് ഞാൻ എന്റെ FB പേജിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ഈ പോസ്റ്റ് ഒരു സ്വകര്യ സോഷ്യൽ മീഡിയ വഴി തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.
ഞാൻവിവാഹിതനല്ല എന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. പ്രസ്തുത ഫോട്ടോയിൽ കാണുന്ന കുട്ടി എന്റെ സുഹൃത്ത് RLV ഹരിനരായണന്റെ മകളാണ്.ദയവു ചെയ്ത് സത്യം തിരച്ചറിയണം എന്നുമാത്രം അപേക്ഷിക്കുന്നു.