പത്താം ക്ലാസ് പരീക്ഷയിൽ എ പ്ലസ് എ വൺ വിജയം നേടിയ വിദ്യാർഥികൾക്ക് മലയാള മനോരമയുടെ ആദരം. പാലക്കാട് പ്രമുഖ ട്യൂഷൻ, എൻട്രൻസ് സ്ഥാപനമായ കെബിഎസ് അക്കാദമിയുമായി സഹകരിച്ചു നടത്തിയ ആദരം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അധ്യക്ഷനായി. പാലക്കാട് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.വി ജയാനന്ദൻ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ആസിഫ് അലിയാർ, മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ, കെ ബി എസ് അക്കാദമി ചെയർമാൻ എസ്.ശ്രീജിത്ത്, എന്നിവർ മെഡലുകൾ സമ്മാനിച്ചു.