പത്തനംതിട്ടയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നാലാംവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള എന്‍റെ കേരളം പ്രദര്‍ശനത്തിന് തുടക്കമായി. വലിയ ആവേശത്തോടെയാണ് പ്രദര്‍ശന നഗരിയിലേക്ക് ജനം എത്തുന്നത്. ശബരിമല ഇടത്താവളത്തില്‍ ഈ മാസം 22വരെയാണ് പ്രദര്‍ശനം. കവാടം കടന്നു ചെല്ലുമ്പോള്‍ തന്നെ കാണാം ഞാറു നട്ട പാടവും,വെള്ളം തിരിക്കാനുള്ള ചക്രവും തീരത്തെ ഓലപ്പുരയും റാന്തലും.തുടര്‍ന്നങ്ങോട്ട് കാഴ്ചകളാണ്. കഴിഞ്ഞ നാലുവര്‍ഷത്തെ മികവുകള്‍ ഇവിടെ കണ്ടറിയാം എന്ന് മന്ത്രി . വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, സംരഭകരുടെ ഉല്‍പ്പന്നങ്ങള്‍. വ്യവസായികള്‍ക്ക് വഴി കാട്ടാന്‍ ഹെല്‍പ് ഡെസ്ക് തുടങ്ങി വിവിധ സംവിധാനങ്ങള്‍. നെല്‍ക്കൃഷിയുടെ പരിപാലനം എളുപ്പമാക്കാനുള്ള ഡ്രോണ്‍ സംവിധാനമടക്കമാണ് കൃഷി വകുപ്പ് ഒരുക്കിയിരിക്കുന്നത്
തൊട്ടടുത്ത് തന്നെ കര്‍ഷകര്‍ക്ക് വളമിടാനും,കീടനാശിനി തളിക്കാനുമുള്ള ഡ്രോണുകവുടെ വില്‍പന.കര്‍ഷകര്‍ക്ക് ലൈസന്‍സ് അടക്കമാണ് സ്റ്റാര്‍ട്ടപ് മിഷന്‍റെ സ്റ്റാളിലെ കമ്പനികളുടെ വാഗ്ദാനം. ഇതേ സ്റ്റാളിലെ എ.ഐ.ടീച്ചര്‍ സിരി കുട്ടികള്‍ക്കും കൗതുകമായി.
ഹോളോ ഗ്രാം ഫാന്‍,ഡിജിറ്റല്‍ അക്വേറിയം തുടങ്ങിയ കാഴ്ചകള്‍. വാസ്തു വിദ്യാഗുരുകുലത്തിന്‍റെ ചിത്രമടക്കം ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍, പൊലീസിന്‍റെ ഫോട്ടോ പോയിന്‍റും ലോക്കപ്പും സന്ദര്‍ശകര്‍ക്കും രസമാണ്.ഫൊറന്‍സിക് സംവിധാനങ്ങള്‍.തൊട്ടടുത്ത് വനികളുടെ സ്വയരക്ഷാ പരിശീലം. സര്‍വേ ഡിപ്പാര്‍ട്ട്മെന്‍റ്,ലീഗല്‍ മെട്രോളജി തുടങ്ങിയവരുടെ സ്റ്റാളുകളും. ഫയര്‍ ഫോഴ്സിന്‍റെ ആധുനിക ഉപകരങ്ങള്‍ അടക്കം പ്രദര്‍ശനത്തിനുണ്ട്
വിവിധ കരുണാലയങ്ങളിലെ അന്തേവാസികളുടെ ഉല്‍പന്നങ്ങളും സ്റ്റാളുകളിലുണ്ട്.സ്കൂള്‍ തുറക്കാറായതോടെ സംരംഭകര്‍ വിലക്കുറവില്‍ നോട്ട് ബുക്കുകള്‍ അടക്കം വില്‍ക്കുന്നു. മല്‍സരങ്ങള്‍ അടക്കം ഒരുക്കിയാണ് അക്ഷയ സഹായ കേന്ദ്രത്തിന്‍റെ സ്റ്റാള്‍. പഴയകാല ചിത്രങ്ങളുടെ തിയറ്റര്‍ അനുഭവമാണ് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഒരുക്കിയിരിക്കുന്നത്.കായിക വകുപ്പിന്‍റെ സ്റ്റാള്‍ കുട്ടികള്‍ക്കും കൗതുകമാണ്. അമ്പെയ്ത്തും മൈതാനവുമെല്ലാം ആഘോഷമാണ്
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ സന്ദേശമാണ് എക്സൈസ് വകുപ്പിന്‍റെ സ്റ്റാള്‍.വന്യജീവികളെ നേരിടാനുള്ള ഉപകരണങ്ങളുമായാണ് വനംവകുപ്പിന്‍റെ പ്രദര്‍ശനം. കുടിവെള്ളം പരിശോധിക്കാനുള്ള സംവിധാനം അടക്കം ഒരുക്കിയാണ് ഹരിതകേരളത്തിന്‍റെ സ്റ്റാള്‍. എല്ലാ ദിവസവും വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.
ഇതിനോട് ചേര്‍ന്നാണ് കുടുംബശ്രീ കഫേയുടെ ഫുഡ് കോര്‍ട്ട്.വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ വൈവിധ്യമാര്‍ന്ന ഭക്ഷണ സാധനങ്ങളാണ് നിരക്കുന്നത്. വിവിധ യൂണിറ്റുകള്‍ക്കാണ് ചുമതല പലഹാരങ്ങള്‍, ജ്യൂസ്, നാട്ടുരുചികള്‍ തുടങ്ങി വ്യത്യസ്തമായ അനുഭവം. സന്ധ്യകഴിഞ്ഞാല്‍ പിന്നെ കലാവേദി സജീവമാകും.നൃത്തവും പാട്ടും മാജിക്കുമെല്ലാം അരങ്ങു തകര്‍ക്കും. കഴിഞ്ഞ ഇരുപത്തിനാലാംതീയതിയാണ് മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിലെ വാര്‍ഷികാഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്