ഒരു സ്കോളര്‍ഷിപ്പ് വിജയത്തിന് ഇത്രയധികം മധുരമുണ്ടോ ? ബിജുവിന്‍റെ വിജയത്തിന് പറഞ്ഞറിയിക്കാനാകാത്ത മധുരമുണ്ട് . കാരണം കുറുംബ വിഭാഗത്തില്‍ നിന്ന് നിന്നുള്ള ആദ്യ LSS ജേതാവാണ് ബിജു. അട്ടപ്പാടി അഗളിക്ക് രണ്ട് കിലോ മീറ്റര്‍ അപ്പുറം താഴേത്തുടുക്കി ഊരിലാണ് ബിജു താമസിക്കുന്നത്. സൈലന്‍റ്‌വാലി വനമേഖലയിലെ മാരിയുടേയും മല്ലികയുടേയും മകന്‍. മലമ്പുഴ ആശ്രമം സ്‌കൂളിലാണ് പഠനം. പഠിക്കാന്‍ മിടുമിടുക്കന്‍. പ്രതിസന്ധികള്‍ ഒരുപാടുണ്ടെങ്കില്‍ അതൊന്നും പഠനത്തില്‍ പ്രതിഫലിക്കരുതെന്ന ഉറച്ച തീരുമാനത്തിലാണ ബിജുവും അവന്‍റെ രക്ഷിതാക്കളും . ഇതുവരെ ബിജു അത് പാലിക്കുകയും ചെയ്തു.
ഊരിലും സ്കൂളിലും ആദ്യമായി എല്‍എസ്എസ് വിജയം നേടുന്ന വിദ്യാര്‍ഥിയായി ബിജുമാറിയതുതന്നെ അതിന് തെളിവ്. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് നേടിയ ഈ വിജയത്തില്‍ കുടുംബത്തിനും അഭിമാനം. ജീവിത സാഹചര്യം അങ്ങേയറ്റം മോശമായിരുന്നു. സ്‌കൂളിലെത്തുക പോലും ബുദ്ധിമുട്ട്. പഠിക്കണമെന്ന് ഉറപ്പിച്ച ബിജുവിന് എല്‍.എസ്.എസ് നേട്ടം ആദ്യപടിയാണ്. തുടര്‍ന്നങ്ങോട്ട് വലിയ വിജയം നേടാനുള്ള പ്രചോദനവും. കുറുമ്പ വിഭാഗത്തില്‍, പ്രത്യേകിച്ച് ഊരില്‍ നിന്ന് വളര്‍ന്നു വരുന്ന കുട്ടികള്‍ ഇനി ബിജുവിനെ കണ്ടുപഠിക്കും.
മാതൃകയാക്കും പ്രാക്തന ഗോത്രവിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് മലമ്പുഴ ആശ്രമം ഹൈസ്‌കൂള്‍. സ്‌കൂളില്‍ വരാന്‍ പോലും താല്‍പര്യപ്പെടാത്ത കുട്ടികളെ തേടിപിടിച്ചു സ്‌കൂളിലെത്തിച്ച അധ്യാപകര്‍ക്കും ഈ വിജയത്തില്‍ അഭിമാനിക്കാം. സ്‌കൂളിലെ ബാക്കി കുട്ടികളെ കൂടി നേട്ടങ്ങളുടെ നെറുകയില്‍ എത്തിക്കാനണ് അധ്യാപകരുടെ പരിശ്രമം