പാലക്കാട് നെല്ലിയാമ്പതിയില്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങി ചിറകടിച്ചു തുടങ്ങുന്ന ഒരു വേഴാമ്പല്‍കുഞ്ഞിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിലാകെ വൈറലാണ്. കാടിനു മധ്യത്തില്‍ കൂറ്റന്‍ മരത്തിനുമുകളില്‍ നിന്നു ലോകം കണ്ടുതുടങ്ങുകയാണ് വേഴാമ്പല്‍. കണ്ണൂരിലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ റഗീഷ് പിണറായിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മ വേഴാമ്പലിന്‍റെ ചൂടറിഞ്ഞ് പുറത്തിറങ്ങിയതാണ്. മുട്ട വിരിഞ്ഞിറങ്ങി കാടുകണ്ടിറങ്ങുന്ന നിമിഷം.പടുകൂറ്റന്‍ മരത്തിനു മുകളിലെ പൊത്തിലായിരുന്നു ഇത്രയും നാള്‍. ഇനി പറക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞന്‍.
പതിയെ ചുറ്റും നോക്കി ചിറകടിച്ചു തുടങ്ങുകയാണ്. ലോകം ആദ്യം കാണുന്നതിന്‍റെ കൗതുകമുണ്ട്. തലശ്ശേരി കോടതി ജീവനക്കാരനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ റഗീഷ് പിണറായിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് വേഴാമ്പലുകളുടെ പ്രജനനകാലം. 38 ദിവസം മുതല്‍ 40 ദിവസം വരെയാണ് മുട്ടവിരിയല്‍ കാലമെങ്കിലും 72 മുതല്‍ 96 ദിവസം കഴിഞ്ഞേ മരപൊത്തില്‍ നിന്ന് പുറത്തിറങ്ങാറൊള്ളൂ. അങ്ങനെ ഒരു വരവാണിത്.