പഹല്‍ഗാംഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍.രാമചന്ദ്രന്‍റെ മകള്‍ ആരതി ആര്‍ മേനോന് ഭാരതപുത്രി പുരസ്കാരം നല്‍കി ആദരിച്ച് കേരളദര്‍ശനവേദി. ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുറം ആരതിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്റ മുഖ്യാതിഥിയായി. ഐ.എസ് .എസ്.ഡി ചെയര്‍മാന്‍ എം.വി. തോമസ്, കേരള ദര്‍ശനവേദി ചെയര്‍മാന്‍ എ.പി.മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.