പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങുന്ന അനൂബ് ശ്രീധരന്‍ (ഇടത്തേയറ്റം), ജോമിച്ചന്‍ ജോസ് (നടുക്ക്), ജിബിന്‍ ചെമ്പോല (വലത്തേയറ്റം)

TAGS

സംസ്ഥാന സ്പോഴ്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ജി.വി രാജ മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 2022ലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മനോരമ ന്യൂസ് സീനിയര്‍ കറസ്പോണ്ടന്‍റ് അനൂബ് ശ്രീധരന് ലഭിച്ചു. കായികമന്ത്രി വി.അബ്ദുറഹിമാനാണ് അവാര്‍ഡ് സമ്മാനിച്ചത്. 2024 ലെ അച്ചടിമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മലയാള മനോരമയിലെ ചീഫ് സബ് എഡിറ്റര്‍ ജോമിച്ചന്‍ ജോസും ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം മലയാള മനോരമയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ജിബിന്‍ ചെമ്പോലയും നേടി.

സംസ്ഥാനത്തെ ഉന്നത കായിക ബഹുമതിയായ ജി.വി.രാജ പുരസ്കാരങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് യു. ഷറഫലിയാണ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. 2022 ലെ പുരസ്കാരം രാജ്യാന്തര അത്‌ലീറ്റുകളായ അബ്ദുല്ല അബൂബക്കര്‍, വി.കെ. വിസ്മയ എന്നിവര്‍ക്ക് ലഭിച്ചു. മികച്ച സ്പോര്‍ട്സ് ഫീച്ചറിനുള്ള പുരസ്കാരമാണ് അനൂബ് ശ്രീധരന് ലഭിച്ചത്. അനൂബിന്‍റെ 'ചെളിപ്പന്ത്' എന്ന പരിപാടിക്കായിരുന്നു പുരസ്കാരം. 2024 ലെ മികച്ച സ്പോര്‍ട്സ് ലേഖകനുള്ള പുരസ്കാരമാണ് ജോമിച്ചന്‍ ജോസിന് ലഭിച്ചത്. സ്പോര്‍ട്സ് ഫൊട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് ജിബിന്‍ ചെമ്പോലയും ഏറ്റുവാങ്ങി. അന്‍പതിനായിരം രൂപയാണ് മാധ്യമപുരസ്കാരങ്ങള്‍ക്ക് ലഭിക്കുക.

ENGLISH SUMMARY:

The Kerala State Sports Council presented the prestigious G.V. Raja Media Awards on March 12, 2026. Manorama News Senior Correspondent Anub Sreedharan received the 2022 award for best sports feature ('Chelipanthu'). For 2024, Malayala Manorama’s Chief Sub-Editor Jomichan Jose won the Best Reporter award, while Senior Photographer Jibin Chembola secured the Best Photographer award. Minister V. Abdurahiman presented the honors, which include a cash prize of ₹50,000.