പത്തനംതിട്ടയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നാലാംവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള എന്‍റെ കേരളം പ്രദര്‍ശനത്തിന് തുടക്കമായി. വലിയ ആവേശത്തോടെയാണ് പ്രദര്‍ശന നഗരിയിലേക്ക് ജനം എത്തുന്നത്. ശബരിമല ഇടത്താവളത്തില്‍ ഈ മാസം22വരെയാണ് പ്രദര്‍ശനം.കവാടം കടന്നു ചെല്ലുമ്പോള്‍ തന്നെ ഞാറു നട്ട പാടവും,വെള്ളം തിരിക്കാനുള്ള ചക്രവും തീരത്തെ ഓലപ്പുരയും റാന്തലും കാണാം.തുടര്‍ന്നങ്ങോട്ട് കാഴ്ചകളാണ്.കഴിഞ്ഞ നാലുവര്‍ഷത്തെ മികവുകള്‍ ഇവിടെ കണ്ടറിയാം എന്ന് മന്ത്രി
വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍,സംരഭകരുടെ ഉല്‍പ്പന്നങ്ങള്‍.വ്യവസായികള്‍ക്ക് വഴി കാട്ടാന്‍ ഹെല്‍പ് ഡെസ്ക് തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഉണ്ട്. നെല്‍ക്കൃഷിയുടെ പരിപാലനം എളുപ്പമാക്കാനുള്ള ഡ്രോണ്‍ സംവിധാനമടക്കമാണ് കൃഷി വകുപ്പ് ഒരുക്കിയിരിക്കുന്നത് പൊലീസിന്‍റെ ഫോട്ടോ പോയിന്‍റും ലോക്കപ്പും,ഫയര്‍ ഫോഴ്സിന്‍റെ ആധിനിക സംവിധാനങ്ങള്‍,കെഎസ്ഇബി,വാട്ടര്‍ അതോറിറ്റി,വനംവകുപ്പ് തുടങ്ങി സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകളും പ്രദര്‍ശന മേളയിലുണ്ട്.കുടുംബശ്രീ കഫേയുടെ ഭക്ഷണശാലയിലും വന്‍ തിരക്കാണ്.