ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്ന് മൂന്നുകുട്ടികളുമായി ജീവിതം പ്രതിസന്ധിയിലായ എറണാകുളം വടക്കന്‍ പറവൂരിലെ അശ്വതിക്ക് സ്നേഹവീടൊരുങ്ങി. പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അശ്വതിക്കും കുടുംബത്തിനും വീട് നിര്‍മിച്ചുനല്‍കിയത്. പണി പൂര്‍ത്തീകരിച്ച വീടിന്‍റെ താക്കോല്‍ദാനം പ്രതിപക്ഷനേതാവും സ്ഥലം എംഎല്‍എയുമായ വിഡി സതീശന്‍ നിര്‍വഹിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് താലൂക്ക് ആശുപത്രിയില്‍ മരംമുറിക്കുന്നതിനിടെ അശ്വതിയുടെ ഭര്‍ത്താവ് വയനാട് സ്വദേശിയായ മോഹന്‍കുമാര്‍ ദേഹത്ത് കയര്‍ കുരുങ്ങി മരിച്ചത്. ഏക ആശ്രയമായിരുന്ന ഭര്‍ത്താവ് മരിച്ചതോടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ജീവിതം വഴിമുട്ടിയ അശ്വതിക്കും കുടുംബത്തിനും നാട് ഒന്നാകെ കൈതാങ്ങായി. യുഎഇ കേന്ദ്രമായുള്ള ഹാബിറ്റാറ്റ് സ്കൂള്‍ ഗ്രൂപ്പാണ് മൂന്ന് സെന്‍റ് സ്ഥലം വാങ്ങി നല്‍കിയത്. മന്നം പാറപ്പുറം സ്വദേശിയും ഖത്തറിലെ കോസ്റ്റല്‍ ഗ്രൂപ്പ് ഉടമ അസിമുദീന്‍റെ സഹായത്തോടെയാണ് വീട് നിര്‍മ്മിച്ചത്.
പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടിന്‍റെ താക്കോല്‍ദാനം പ്രതിപക്ഷനേതാവും സ്ഥലം എംഎല്‍എയുമായ വിഡി സതീശന്‍ നിര്‍വഹിച്ചു.
തനിക്കും കുടുംബത്തിനും സ്നേഹതണലൊരുക്കിയ എല്ലാവരോടും അശ്വതിക്ക് പറയാനുള്ളത് നന്ദി മാത്രം.540 സ്ക്വയര്‍ ഫീറ്റില്‍ രണ്ട് കിടപ്പുമുറികള്‍ അടങ്ങുന്നതാണ് വീട്. ഇതിനുപുറമെ താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായി അശ്വതിക്ക് നിയമനം ലഭിച്ചതും കുടുംബത്തിന് വലിയ ആശ്വാസമാണ്.