കൊച്ചിയിലെ കാൽ പന്ത് ആവേശത്തിന് മാറ്റുകൂട്ടുന്ന ഒരു മൈതാനമുണ്ട് ഇങ്ങ് ചെല്ലാനത്ത്. വെള്ളത്തിന് നടുവിലായി നിർമിച്ചിരിക്കുന്ന ഫ്ലോട്ടിങ് അരീന എന്ന വേറിട്ട ഈ ഫുട്ബോൾ ടർഫ് ഇന്ന് ചെല്ലാനംകാരുടെ പ്രിയപ്പെട്ട കളിയിടമാണ്.
വെള്ളത്തിന് ഒത്ത നടുക്കായി ഒരു കളിയിടം. ചെല്ലാനം കളത്തറയിലെ ചെമ്മീൻ കെട്ടിന് നടുവിലായി നിർമിച്ചിരിക്കുന്ന ഈ ഫുട്ബോൾ ടർഫിൽ വൈകുന്നേരത്തെ തണുത്ത കാറ്റേറ്റ് കളിക്കാം.
ലഹരിയിൽ നിന്ന് പുതു തലമുറയെ വഴിതിരിച്ചു വിട്ട്.. കായിക ലഹരിയുടെ മാസ്മരിക ലോകം അവർക്ക് മുന്നിൽ തുറന്നിടുക എന്ന ലക്ഷ്യത്തോടെയാണ് ടർഫ് നിർമിച്ചതെന്ന് മുൻ കായിക താരം കൂടിയായ ഉടമ ടിഎം ലൂയിസ് പറയുന്നു.. വൈകുന്നേരങ്ങളിൽ ഒത്തു കൂടാനും ഒന്നിച്ചു ഫുട്ബോൾ പരിശീലനം നടത്താനും ഒട്ടേറെ കുട്ടികളാണ് ഇവിടേക്ക് എത്തുന്നത്. കുറഞ്ഞ ചിലവിൽ പ്രകൃതി ഭംഗി ആവോളം ആസ്വദിച്ചു കൊണ്ട് കുട്ടികൾക്ക് കളിച്ചു വളരാൻ ഒരിടമെന്നതാണ് ഇവിടുത്തെ പ്രത്യേകത.