കാൽക്കുലേറ്ററിനെക്കാൽ വേഗത്തിൽ ഫലം പറയുന്ന രണ്ടാം ക്ലാസുകാരനെ പരിചയപ്പെട്ടാലോ. വടക്കാഞ്ചേരി ആര്യപാടം സ്വദേശിയാണ് ഈ കൊച്ച് കണക്ക് വിദഗ്ധൻ.
ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് ചാക്കോ മാഷ് പറഞ്ഞത് ഓർമയുണ്ടല്ലോ. അത് കുഞ്ഞിലെ പ്രാവർത്തികമാക്കാൻ തുടങ്ങിയ ഒരു കുട്ടി അല്ല ഒരു വലിയ കണക്കു മാത്തമാറ്റിഷ്യൻ ആണ് ഈ കുഞ്ഞ് ആദിൽ, പഠനം രണ്ടാം ക്ലാസു വരെ ആയതേയുള്ളൂ. ചോദിക്കുന്ന കണക്ക് അത് ഏതുമാകട്ടെ ഗുണനം ഹരണം കൂട്ടൽ കുറയ്ക്കൽ എല്ലാം നിമിഷനേരം മതി ഈ കൊച്ചു മിടുക്കന് മനക്കണക്കിൽ കണ്ടുപിടിക്കാൻ.
നിമിഷ നേരം കൊണ്ട് ഉത്തരം പറയുന്നത് കേട്ട് ക്ലാസ് ടീച്ചർ സന്ധ്യാ ഗോപനാണ് കുട്ടിയുടെ ഈ കഴിവ്
കണ്ടുപിടിക്കുന്നത്. പിന്തുണയുമായി മാതാപിതാക്കളായ ബിനോയിയും ഭവ്യയയും കൂടെ കൂടിയതോടെ രണ്ടാം ക്ലാസുകാരന് ബെസ്റ്റ് ഓഫ് ഇന്ത്യൻ റെക്കോർഡ് കണക്കിന് കിട്ടി.
പ്ലസ് ടു വിൽ എന്തിന് ഡിഗ്രിക്ക് വരെ കണക്ക് എവിടെയോ അവിടെ കാൽക്കുലേറ്റർ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഈ രണ്ടാം ക്ലാസുകാരന് കാൽക്കുലേറ്ററും വേണ്ട പേനയും പേപ്പറും വേണ്ട ഒന്നും വേണ്ട ആലോചിക്കാൻ സെക്കന്റുകൾ മാത്രം മതി.