ധനികരായ വയോധിക ദമ്പതികള്‍ ജീവനൊടുക്കിയത് എന്തിന് ? ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി എന്നാണ് നിഗമനം. പത്തനംതിട്ട റാന്നി മുക്കാലുമണ്ണിലാണ് 76 വയസുള്ള സക്കറിയ മാത്യു, ഭാര്യ 73 വയസുള്ള അന്നമ്മ എന്നിവര്‍ മരിച്ചത്. സക്കറിയയുടെ മൃതദേഹം കട്ടിലിലും അന്നമ്മയുടേത് ഫാനില്‍ തൂങ്ങിയ നിലയിലും ആയിരുന്നു. ഒറ്റപ്പെടലാവാം ആത്മഹത്യക്ക് കാരണം എന്ന് സംശയിക്കുന്നു. അയല്‍ക്കാരുമായും ഇവര്‍ക്ക് അധികം അടുപ്പം ഇല്ലായിരുന്നു.
ഇരുവരും ദീര്‍ഘകാലം അബുദാബിയിലായിരുന്നു. നഴ്സായിരുന്നു അന്നമ്മ. നാട്ടിലെത്തിയിട്ട് പത്തുവര്‍ഷത്തോളമായി. പ്രധാന ജംക്ഷനില്‍ കെട്ടിടങ്ങള്‍ അടക്കം സ്വന്തമായുണ്ട്. ഏക മകന്‍ എറണാകുളത്താണ്.
മകന്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിരുന്നു. റാന്നി പൊലീസ് അന്വേഷണം തുടങ്ങി.