മലയാറ്റൂരിൽ നിന്ന് കാണാതായ പത്തൊൻപതുകാരിയേ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ ഞെട്ടല്‍ മാറാതെ നാട്. മുണ്ടങ്ങമറ്റം വീട്ടിൽ ചിത്രപ്രിയയുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ചിത്രപ്രിയയുടെ വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപമാണ് ഉച്ചയോടെ മൃതദേഹം നാട്ടുകാർ കണ്ടത്. തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. അത്കൊണ്ട് തന്നെ കൊലപാതകമെന്ന് ആദ്യമേ ഉറപ്പിച്ചു പൊലിസ്. റോഡരികിൽ തന്നെയുള്ള ഒഴിഞ്ഞപറമ്പിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. പിന്നാലെ ആണ്‍സുഹൃത്ത് അറസ്റ്റിലായി. റിമാന്‍ഡിലായ പ്രതി അലനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കൊലപാകത്തിന്‍റെ കാരണത്തില്‍ വ്യക്ത വരുത്തുകയാണ് ഇനി പൊലീസിന്‍റെ ലക്ഷ്യം.