പെരിന്തല്‍മണ്ണയില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്‍റെ ലഹരിവിരുദ്ധ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പെരിന്തല്‍മണ്ണ സി.ഐ സുമേഷ് സുധാകരന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. ലഹരിവിരുദ്ധ സമ്മേളനം പൊലീസ് അലങ്കോലപ്പെടുത്തിയെന്നും പൊലീസുകാരൻ വിദ്യാർഥികൾക്ക് നേരെ ഗോഷ്ടി കാണിച്ചെന്നുമാണ് ആരോപണം. സംഭവത്തില്‍ സുമേഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഭാര്യ നീനു ജബ്ബാര്‍.
കാലവും കോലവും മാറുന്നതിനനുസരിച്ച് സംഘിയും സുഡാപ്പിയെന്നും മുദ്ര കുത്തിക്കലുണ്ടാകുമെന്നും അതൊക്കെ ഏറ്റുവാങ്ങാൻ സർവീസ് ജീവിതം മൂന്നോട്ട് അങ്ങനെ കിടക്കുന്നു എന്നുമാണ് കുറിപ്പ്. അവസാന ശ്വാസം വരെ ആത്മാര്‍ത്ഥമായി ജോലിചെയ്യാന്‍ മനക്കരുത്തോടെ കൂടെ ഉണ്ടാവും എന്നും കുറിപ്പിലുണ്ട്.
ക്യമാറ നോക്കി ചിരിച്ച സംഭവത്തെയും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. 'പിന്നെ ചിരി, അതിപ്പോ അർഹിക്കുന്നവർക്ക് അതിനനുസരിച്ച് അവനവന്റെ ഇഷ്ടം പോലെ കൊടുക്കാം.എങ്ങനെ ചിരിക്കണം എന്നൊന്നും ആരും ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല' എന്നും നീനു ജബ്ബാര്‍ ഫെയ്സ്ബുക്കില്‍ എഴുതി.
കുറിപ്പിന്‍റെ പൂര്‍ണ രൂപം,
കാലവും കോലവും മാറുന്നതിനനുസരിച്ച് സംഘിയും സുഡാപ്പിയെന്നും മുദ്ര കുത്തിക്കൽ ഉണ്ടാവും. അതൊക്കെ ഏറ്റുവാങ്ങാൻ സർവീസ് ജീവിതം മൂന്നോട്ട് അങ്ങനെ കിടക്കുന്നു .ഒരു വിധത്തിലും ഉള്ള വിരട്ടൽ വേണ്ട. ഇതുവരെ ആത്മാർത്ഥമായി ജോലി ചെയ്തുപോന്നു, ഇനിയും അവസാന ശ്വാസം വരെ അതങ്ങനെ തുടരാൻ എന്നും മനക്കരുത്തോടെ കൂടെ ഉണ്ടാവും 🫂🥰😘.
പിന്നെ ചിരി, അതിപ്പോ അർഹിക്കുന്നവർക്ക് അതിനനുസരിച്ച് അവനവന്റെ ഇഷ്ടം പോലെ കൊടുക്കാം.എങ്ങനെ ചിരിക്കണം എന്നൊന്നും ആരും ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല… 🙂😊😀😃😄😁☺️😬
- എന്ന് സ്വന്തം ഭാര്യ
നീനു ജബ്ബാർ