തിരുവനന്തപുരത്ത് പൊലീസുകാരുടെ സ്കൂൾ ബസാർ ഹിറ്റാക്കി കുട്ടിപ്പട്ടാളം. പൊലീസ് സഹകരണ സംഘത്തിന്‍റെ സ്കൂള്‍ ബസാര്‍ സാധാരണ വിപണനമേളയല്ല, മറിച്ച് ഹൃദയത്തില്‍ തൊടുന്ന കൈത്താങ്ങാണ്. പഴയകാല സ്ലേറ്റ് പെന്‍സില്‍ മുതല്‍ പുത്തന്‍ ലോകത്തിന്‍റെ ലാപ്ടോപ്പുകള്‍വരെ, ഓരോ സ്കൂള്‍ വേനലാവധിക്കും ഒപ്പം നീളുന്ന ആഹ്ളാദം ഇവിടെ കണാം.
നോട്ടുബുക്കുകള്‍, സ്കൂള്‍ ബാഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, തുണിത്തരങ്ങള്‍, കുടകള്‍, പഠനോപകരണങ്ങള്‍ തുടങ്ങിയവയുടെ വൈവിധ്യമാര്‍ന്ന ശേഖരം. 40 മുതല്‍ 70 ശതമാനംവരെ വിലക്കുറവ്. ബ്രാന്‍ഡഡ് ബാഗുകള്‍, ഒന്ന് വാങ്ങുമ്പോള്‍ ഒന്ന് സൗജന്യമായി നല്‍കുന്ന ഓഫറുകള്‍. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സന്തോഷിക്കാന്‍ വേറെന്തുവേണം.
പൊതുമേഖല സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍. ബാങ്കുകള്‍ തുടങ്ങിയവയുടെ പങ്കാളിത്തവുമുണ്ട്. വില്‍പനയിലും, വിലക്കുറവിലും ഗുണമേന്മയിലും ഒരുപോലെ മുന്നിട്ട് നില്‍കുന്ന സ്കൂള്‍ ബസാര്‍ കേരളത്തിലെ ഏറ്റവും വലിയ പഠനോപകരണ മേളയായി മാറിക്കഴിഞ്ഞു.