ഐസ്ക്രീം മോഷ്ടിച്ചത് ചോദ്യം ചെയ്ത ബേക്കറി ഉടമയ്ക്ക് ക്രൂരമർദനം. എറണാകുളം കോലഞ്ചേരിയിലെ ബേക്കറി ഉടമ ബാസ്റ്റിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് ബേക്കറിയിൽ എത്തിയ രണ്ടുപേർ ഐസ്ക്രീം മോഷ്ടിച്ചത്.
ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീം പണം നൽകാതെ എടുത്തുകൊണ്ടു പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇത് കണ്ടതോടെ കടയുടമ ചോദ്യം ചെയ്തു. തുടർന്നാണ് കാറിൽ എത്തിയ സംഘം ബാസ്റ്റിനെ ക്രൂരമായി മർദ്ദിച്ചത്.
ഇയാളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ബാസ്റ്റിന്റെ പരാതിയിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം ആരംഭിച്ചു.