തിരുവല്ലയിൽ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞെന്ന് ആരോപിച്ച് യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം രാവിലെ 10 മണിയോടെയാണ് സംഭവം.
ചങ്ങനാശ്ശേരി സ്വദേശി വിഷ്ണുവിനാണ് (27 വയസ്) പരുക്കേറ്റത്. ബസ് കാത്തുനിന്ന പെൺകുട്ടിയോട് വിഷ്ണു അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു പെൺകുട്ടിയുടെ ആൺസുഹൃത്തിൻ്റെ മർദനം.
വിഷ്ണു മോശമായി പെരുമാറിയെന്ന് പെൺകുട്ടി സുഹൃത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടെങ്കിലും ആർക്കും പരാതിയില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല.