പാലക്കാട് കല്‍മണ്ഡപത്ത് തെരുവുനായ ആക്രമണത്തില്‍ എട്ട് വയസുകാരന് പരുക്ക്. പ്രതിഭാ നഗര്‍ സ്വദേശി അന്‍വറിന്‍റെ മകന്‍ ഷിയാസിനെയാണ് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്. പേടിച്ച് നിലവിളിച്ച കുട്ടിയെ നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അയല്‍വാസിയായ സ്ത്രീ ബഹളം വച്ചപ്പോഴാണ് നായ്ക്കള്‍ പിന്‍മാറിയത്.
ഷിയാസിന്‍റെ കാലിലാണ് കടിയേറ്റത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയിലിരിക്കെയാണ് ഷിയാസിന് നേരെ തെരുവ് നായ ആക്രമണം കൂടിയുണ്ടാകുന്നത്. പ്രദേശത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതാണ് നായശല്യം കൂടാന്‍ കാരണം. ഇതിനെതിരെ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് മെമ്പറുടെ ഉറപ്പ്.