റാപ്പര്‍ വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന് ആർഎസ്എസ് മുഖപത്രമായ കേസരിയുടെ പത്രാധിപർ ഡോ. എൻ.ആർ. മധു. വേടനുപിന്നിൽ രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ആഗ്രഹിക്കുന്ന സ്പോൺസർമാരുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കൊല്ലം കിഴക്കേകല്ലട പുതിയിടത്ത് ശ്രീപാര്‍വതീ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മധു.
‘വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവയ്ക്കുന്ന കലാഭാസമാണിത്. ഇത്തരം പ്രകടനങ്ങള്‍ ക്ഷേത്രങ്ങളില്‍ കടന്നുവരുന്നത് തടയണം.’ ഷവർമ, ശവംവർമയാണെന്നും അതു കഴിച്ച് മരിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും എൻ.ആർ. മധു പ്രസംഗത്തിനിടെ പറഞ്ഞു.
‘രാജ്യത്തിന്റെ വിഘടനം സ്വപ്നംകണ്ട് കഴിയുന്ന കറുത്ത ശക്തികള്‍ അയാളുടെ പിന്നിലുണ്ട് എന്നത് കൃത്യമാണ്. കലാഭാസങ്ങള്‍ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നത് ചെറുക്കേണ്ടതാണ്’ – മധു പറഞ്ഞു.
ENGLISH SUMMARY:
RSS mouthpiece Kesari's editor Dr. N.R. Madhu has stirred controversy with his statement accusing rapper Vedan of promoting caste-based extremism through his songs. Speaking at the valedictory ceremony of the Prathishta anniversary of Sree Parvathi Devi Temple in East Kallada, Kollam, Madhu alleged that Vedan is backed by sponsors aiming to destabilize the nation. He claimed that the rapper’s lyrics are not merely artistic expressions but attempts to instigate division and hatred within society.