വികസനം ഇപ്പോള്‍ വേണ്ടെന്ന ചിലരുടെ നിലപാട് അംഗീകരിച്ചാല്‍ നാട്ടില്‍ പുരോഗതിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും വലിയ പ്രളയ സമയത്ത് പോലും കേന്ദ്രത്തില്‍ നിന്ന് സഹായം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്‍.ഡി.എഫ്. സര്‍ക്കാരിന്‍റെ നാലാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തിന് എത്തിയത്. ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞത് കേരളത്തിന്‍റെ വികസന പദ്ധതികളാണ്. ഒന്‍പതു വര്‍ഷത്തിനിടെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ എണ്ണം. ഇതുകൂടാതെ, കേന്ദ്രസര്‍ക്കാരിന്‍റെ നിസഹകരണവും എടുത്തുപറഞ്ഞു. കേരളം വ്യവസായ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളും മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞു. മൂന്നരലക്ഷം സംരംഭങ്ങള്‍ വന്നതില്‍ മൂന്നോ നാലോ വന്നില്ലെങ്കില്‍ അത് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തൃശൂരിന്‍റെ വ്യവസായ പ്രമുഖരും കലാ, സാംസ്കാരിക മേഖലയില്‍ നിന്നുള്ള പ്രശസ്തരും മുഖ്യമന്ത്രിയുടെ യോഗത്തിന് എത്തിയിരുന്നു. എല്‍.ഡി.എഫ്. സര്‍ക്കാരിന്‍റെ നാലാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ഇന്ന് തൃശൂര്‍ നഗരത്തില്‍ റാലിയും പൊതുസമ്മേളനവും നടക്കും.