porotta-kollam

TOPICS COVERED

ഒന്ന് പറഞ്ഞ് രണ്ടാമതിന് അടിയെന്ന് പഴമക്കാര്‍ പറയാറുണ്ട്. അതുപോലത്തെ ഒരു സംഭവമാണ് കൊല്ലത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തലയാണ് അടിച്ചു പൊട്ടിച്ചത്. കിളികൊല്ലൂർ മങ്ങാട് സംഘം മുക്കിൽ ഇന്നലെ രാത്രിയാണ് സംഭവം. സെന്‍റ് ആന്‍റണീസ് ടീ സ്റ്റാൾ ഉടമ അമൽ കുമാറിന്‍റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്. കട അടയ്ക്കാനൊരുങ്ങുമ്പോൾ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. എല്ലാം തീർന്നുവെന്നും പറഞ്ഞതോടെയായിരുന്നു അക്രമം.

ഇടിക്കട്ട ഉപയോഗിച്ചായിരുന്നു ആക്രമണം

ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷമാണ് അക്രമിച്ചത്. ഇടിക്കട്ട ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് മർദനമേറ്റ കടയുടമ പറയുന്നു. അക്രമികളിൽ ഒരാളെ അറിയാമെന്നും സ്ഥിരം പ്രശ്‌നക്കാരാണെന്നും അമൽ കുമാർ പറയുന്നു. അക്രമത്തിനിടയിൽ പോലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

In a shocking incident reported from Kollam, a stall owner was brutally attacked after a customer demanded parotta, only to be told it was no longer available. The attack took place in Kilikollur Mangad area when two men approached the stall owned by Amal Kumar. As the stall was about to close, one of the men, arriving on a bike, asked for parotta. Upon being informed that it was no longer available, the assailants attacked Amal Kumar, smashing his head with severe force.