പണിയില്ല, പണമില്ല എന്ന് എപ്പോഴും പരാതി പറയുന്നവരാണ് മലയാളികള്‍. എന്നാല്‍ കേരളത്തില്‍ വന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരെ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ മലയാളിക്കൂട്ടം.
തേങ്ങ ഇട്ടും പുല്ല് വെട്ടിയുമൊക്കെ ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് മാസം സമ്പാദിക്കുന്ന തുക കേട്ടാണ് ഈ കണ്ണുതള്ളല്‍. ഷോജി രവി എന്ന കണ്ടന്‍റ് ക്രിയേറ്റര്‍ പങ്കുവെച്ച വിഡിയോയിലാണ് മാസം മൂന്ന് ലക്ഷം രൂപ സമ്പാദിക്കുന്ന കൊല്‍ക്കത്തക്കാരനായ യുവാവിനെ പരിചയപ്പെടുത്തുന്നത്.
കൊല്‍ക്കത്തയില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് കേരളത്തിലെ പുരയിടങ്ങളിലെ തേങ്ങ ഇട്ടുനല്‍കുകയാണ് ഇയാളുടെ ജോലി. ദിപുല്‍ കേരളത്തില്‍ വന്നിട്ട് വര്‍ഷങ്ങളായി. തെങ്ങിന് മരുന്നടിക്കാനായി വന്നതായിരുന്നു അന്ന്. പീന്നിട് ജോലി സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ദീപുല്‍ ഈ സംരംഭം ആരംഭിച്ചത്.
മലയാളികള്‍ക്ക് ഇത്തരം പണിയെടുക്കാന്‍ അഭിമാനക്കുറവ് ആണെന്നും ഇനി ചെയ്താല്‍ തന്നെ നാട്ടില്‍ വില കിട്ടില്ലെന്നുമാണ് കമന്‍റ് ബോക്സ് പറയുന്നത്. അതുകൊണ്ടാണ് കുറഞ്ഞ വേതനത്തിന് മലയാളികള്‍ വൈറ്റ് കോളര്‍ ജോലിക്ക് പിന്നാലെ പോകുന്നതെന്നും അഭിപ്രായമുണ്ട്.