35 വര്‍ഷം എയര്‍ഫോഴ്സില്‍ സേവനം അനുഷ്ഠിച്ച് റിട്ടയര്‍ ചെയ്ത തന്‍റെ മുത്തശ്ശനെ കുറിച്ച് ഡോ. സൗമ്യ സരിന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സൗമ്യയുടെ മുത്തച്ഛനെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരുന്നത്. എന്നാല്‍ ചിലര്‍ കുറിപ്പിനെ വിമര്‍ശിച്ചും ട്രോളിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ട്രോളിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സൗമ്യ.
ഇത് ചിലരുടെ സംസ്കാരമാണെന്നും ഇവരെ പോലുള്ള അശ്ലീലങ്ങൾ ഒരിടത്തു മാത്രമല്ല. എല്ലാ രാഷ്ട്രീയ ചേരികളിലും ഉണ്ട്. അവർക്കെല്ലാം ഒരേ മുഖവും ഒരേ ഭാഷയുമാണെന്നുമാണ് സൗമ്യ പറയുന്നത്. "പോത്തിന് എന്ത് എത്തവാഴ" എന്ന് പറയുന്ന പോലെ ഇവർക്കെന്ത് രാജ്യം? ഇവർക്കെന്ത് പട്ടാളക്കാരൻ? എന്നും സൗമ്യ ചോദിക്കുന്നുണ്ട്.
90 വയസ് പ്രായമുള്ള മുത്തശ്ശന്‍ അതിര്‍ത്തിയില്‍ നിന്നുള്ള വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ സൈന്യം വിളിച്ചാല്‍ പോകാന്‍ നടത്തിയ തയ്യാറെടുപ്പിനെ കുറിച്ചാണ് സൗമ്യ സമൂഹമാധ്യമത്തില്‍ എഴുതിയിരുന്നത്. ഇതിനെ ട്രോളി വെടിനിര്‍ത്തല്‍ വന്ന കാര്യം മുത്തച്ഛനെ അറിയിക്കാന്‍ മറക്കരുത് സൗമ്യ സരിന്‍. വിളിച്ചാല്‍ പോകേണ്ടേ എന്ന് ചോദിച്ചാല്‍ പോകേണ്ട എന്ന് തന്നെ പറഞ്ഞേക്കണം എന്നാണ് നിയാസ് മലബാറി എന്നയാള്‍ പോസ്റ്റ് ഇട്ടത്.