tree-fell-down

TOPICS COVERED

മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരിച്ചത്. അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. ഒന്നര വയസുകാരിയായ അനിയത്തിയെ രക്ഷിക്കാന്‍ ഓടിയെത്തിയതായിരുന്നു. 

ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. ഒന്നര വയസ്സുള്ള അനിയത്തി വീടിനു പുറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട്  രക്ഷിക്കാൻ റിസ്വാന ഓടിയെത്തുകയായിരുന്നു. അതിനോടകം മരം റിസ്വാനയുടെ ദേഹത്ത് വീണിരുന്നു. അനിയത്തി അത്ഭുതകരമായി രക്ഷപ്പെട്ടു. 

ENGLISH SUMMARY:

A tragic incident occurred in Navayikkulam, Kudavoor, where a second-grade student, Riswan, lost his life after a tree from a neighbor’s compound fell on him. The accident happened around 10 a.m. Riswan had rushed to protect his one-and-a-half-year-old younger sister when the tree unexpectedly snapped and fell, fatally injuring him. His brave act and untimely death have left the local community in deep sorrow.