ബിബിൻ എബ്രഹാം, എ∙ അതിന്‍

ബിബിൻ എബ്രഹാം, എ∙ അതിന്‍

TOPICS COVERED

എ.ഐ.എസ്.എഫിന് പുതിയ നേത്വത്വം. സംസ്ഥാന അധ്യക്ഷനായി ബിബിൻ എബ്രഹാമിനെയും സെക്രട്ടറിയായ എ അതിനെയും തിരഞ്ഞെടുത്തു. പത്തനംതിട്ട അടൂർ സ്വദേശിയായ ബിബിൻ എബ്രഹാം സംസ്ഥാന ഉപാധ്യക്ഷനായും പത്തനംതിട്ട ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.  സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അതിൻ കൊല്ലം വാളകം സ്വദേശിയാണ്. സംസ്ഥാന ജോ.സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 

പാലക്കാട് പട്ടാമ്പിയിൽ നടന്ന സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിര​ഞ്ഞെടുത്തത്. 65 അംഗം സംസ്ഥാന കമ്മറ്റിയും 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.

ENGLISH SUMMARY:

AISF Kerala appoints new leaders with Bibin Abraham from Adoor as State President and Athin from Valakam, Kollam as Secretary. Both bring prior experience in state and district leadership roles.