jinsha-basheer

വ്ലോഗർ ജിന്‍ഷ ബഷീര്‍ ഒപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മുന്‍ സൈനികനായ തന്‍റെ പിതാവ് ഇന്ത്യന്‍ സേനയെ കുറിച്ച് പറഞ്ഞതും പാക്കിസ്ഥാനെതിരെയുള്ള വികാരവുമാണ് പങ്കുവച്ചിരിക്കുന്നത്.  വിരമിച്ച പട്ടാളക്കാരെ വിളിക്കുമെങ്കിൽ ഇന്ത്യക്ക് വേണ്ടി മരിക്കാനും തയാറാണെന്നും ഇന്ത്യൻ പട്ടാളം പാക്കിസ്ഥാന് തിരിച്ചടി കൊടുത്തപ്പോള്‍  ഉപ്പയുടെ കണ്ണിൽ ആ പഴയ സൈനികന്റെ തിളക്കം കണ്ടുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുറിപ്പ് 

ഇത് എന്റെ ഉപ്പ. 17 വർഷം ഇന്ത്യൻ പട്ടാളത്തിൽ സേവനം ചെയ്ത സൈനികൻ. പഹൽഗാമിൽ ഉണ്ടായ സംഭവത്തിന് ശേഷം ഉപ്പ തറപ്പിച്ച് പറയുന്നുണ്ടായിരുന്നു ഇതിന്‌ ഒരു തിരിച്ചടി ഉറപ്പായും പാകിസ്താന് കൊടുക്കും എന്ന്. വിരമിച്ച പട്ടാളക്കാരെ വിളിക്കുമെങ്കിൽ തീർച്ചയായും ഇന്ത്യക്ക് വേണ്ടി മരിക്കാനും തയാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ഓരോ ഇന്ത്യൻ സൈനികന്റെയും മനസ്സിൽ ഉണ്ടാകുന്ന വികാരം.

 

ഇന്നലെ രാത്രി ഞങ്ങൾ ഒരുമിച്ച് അൽത്താഴം കഴിച്ച് കൊണ്ടിരുന്നപ്പോൾ ഇന്ത്യൻ പട്ടാളം എന്തായാലും ഒരു തിരിച്ചടി ഉറപ്പായും കൊടുക്കും എന്ന് പറഞ്ഞിരുന്നു. ഇന്ന് രാവിലെ സന്തോഷ വാർത്ത ഞാൻ ആദ്യമായി ഉപ്പയോട് പറഞ്ഞപ്പോൾ ഉപ്പയുടെ കണ്ണിൽ ആ പഴയ സൈനികന്റെ തിളക്കം കണ്ടു. അപ്പോൾ ആവേശത്തോടെ എന്നോട് പറഞ്ഞത് ഇന്ത്യൻ ആർമി ശക്തമാണ് തിരിച്ചടിക്കും എന്ന് പറഞ്ഞാൽ തിരിച്ചടിച്ചിരിക്കും. ഒരു മുൻ സൈനികന്റെ മകളെന്ന നിലവിൽ എനിക്കും അഭിമാനം. ജയ്‌ഹിന്ദ്‌ 

ENGLISH SUMMARY:

In the wake of Operation Sindhoora, a heartfelt post by vlogger Jinsha Basheer has gone viral on social media. She shared an emotional tribute to her father, a retired soldier, who spoke passionately about the Indian Army’s might and resolve. According to her post, when India launched a counterattack on Pakistan, she saw the same warrior spark return to her father's eyes. The post conveys his deep-rooted patriotism and his readiness to fight for the country again if called upon, reflecting the emotional pulse of many veterans across the nation.